കൊല്ലം : പിതാവും രണ്ടു മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
പട്ടത്താനം ജവാഹർ നഗർ ഇരിപ്പക്കൽ വീട്ടിൽ ചെമ്പകശേരിയിൽ ജോസ് പ്രമോദ് (42), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (6) എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.ഏറെക്കാലം വിദേശത്തായിരുന്നു ജോസ് പ്രമോദ്. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ വിദ്യാർഥികളാണ് ദേവനാരായണനും ദേവനന്ദയും.
എംഡിക്ക് പഠിക്കുന്ന ജോസ് പ്രമോദിന്റെ ഭാര്യ ഡോ. ലക്ഷ്മി വീട്ടിൽ നിന്ന് അൽപം അകലെയുള്ള ഹോസ്റ്റലിൽ താമസിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
കഴിഞ്ഞ ദിവസം രാത്രി ജോസ് പ്രമോദ് ഇവർക്ക് സന്ദേശം അയച്ച ശേഷം കുട്ടികൾക്കൊപ്പം ആത്മഹത്യ ചെയ്തുവെന്നാണ് വിവരം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.