പിതാവും രണ്ടു മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ.

കൊല്ലം : പിതാവും രണ്ടു മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

പട്ടത്താനം ജവാഹർ നഗർ ഇരിപ്പക്കൽ വീട്ടിൽ ചെമ്പകശേരിയിൽ ജോസ് പ്രമോദ് (42), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (6) എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

ഏറെക്കാലം വിദേശത്തായിരുന്നു ജോസ് പ്രമോദ്. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ വിദ്യാർഥികളാണ് ദേവനാരായണനും ദേവനന്ദയും.

എംഡിക്ക് പഠിക്കുന്ന ജോസ് പ്രമോദിന്റെ ഭാര്യ ഡോ. ലക്ഷ്മി വീട്ടിൽ നിന്ന് അൽപം അകലെയുള്ള ഹോസ്റ്റലിൽ താമസിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

കഴിഞ്ഞ ദിവസം രാത്രി ജോസ് പ്രമോദ് ഇവർക്ക് സന്ദേശം അയച്ച ശേഷം കുട്ടികൾക്കൊപ്പം ആത്മഹത്യ ചെയ്തുവെന്നാണ് വിവരം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !