ചെങ്ങന്നൂർ: നോർക്കയുടെ സംസ്ഥാനത്തെ ആദ്യത്തെ റീജിയണൽ ഓഫീസ് ചെങ്ങന്നൂരിൽ തുറന്നു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം ചിറ്റൂർ ചേംബേഴ്‌സ് കെട്ടിടത്തിലുള്ള ഓഫീസ് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.നോർക്ക റൂട്ട്സ് സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ആക്ടിംഗ് ചെയർമാൻ മനീഷ് കീഴാമoത്തിൽ, കെസിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്,താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ,
പഞ്ചായത്ത് പ്രസിഡൻ്റുമാരായ പുഷ്പലത മധു, എം ജി ശ്രീകുമാർ, നഗരസഭ കൗൺസിലർ വി എസ് സവിത, എം കെ മനോജ് എന്നിവർ സംസാരിച്ചു. ഇതോടെ നോർക്കയ്ക്ക് രണ്ടു ഓഫീസുകളുള്ള ഏക ജില്ലയായി ആലപ്പുഴ മാറി.
അറ്റസ്റ്റേഷനും, അപേക്ഷ സ്വീകരിക്കലും, റിക്രൂട്ട്മെൻ്റുമടക്കം നോർക്കയുടെ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. എല്ലാ പ്രവർത്തി ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ഓഫീസ് പ്രവർത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.