നയതന്ത്രബന്ധം വഷളായ സാഹചര്യത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഫെഡറൽ തെരഞ്ഞെടുപ്പുകളിലെ ഇന്ത്യയുടെ അദൃശ്യ സാനിധ്യം പരിശോധിക്കാൻ കാനഡ

കാനഡ: 2019ലെയും 2021ലെയും ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യയുടെ സാധ്യമായ ഇടപെടലുകളെക്കുറിച്ച് അന്വേഷണം തുടങ്ങി കാനഡ. കാനഡയിലെ വിദേശ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന ഒരു സ്വതന്ത്ര കമ്മീഷൻ ബുധനാഴ്ച ട്രൂഡോ സർക്കാരിനോട് സാധ്യമായ എല്ലാ  വിവരങ്ങളും പങ്കിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കാനഡയുടെ ഈ അന്വേഷണം ഇന്ത്യയുടെ പ്രവർത്തനങ്ങളെ സൂഷ്മമായി വിലയിരുത്തും. ഇത് ഇതിനകം തന്നെ സംഘർഷഭരിതമായ ഒട്ടാവ-ന്യൂഡൽഹി ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് സൂചന.

കനേഡിയൻ തെരഞ്ഞെടുപ്പുകളിലെ  വിദേശ ഇടപെടലുകളെ കുറിച്ച് പൊതു അന്വേഷണം നടത്താൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാർ സെപ്തംബറിൽ കമ്മീഷനെ രൂപീകരിച്ചിരുന്നു.

ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ,  ഫെഡറൽ ഇലക്ടറൽ പ്രക്രിയകളിലും ജനാധിപത്യ സ്ഥാപനങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള  അന്വേഷണത്തിനായി  ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ കമ്മീഷൻ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യൂബെക്ക് ജഡ്ജി മേരി-ജോസി ഹോഗിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ, മെയ് മൂന്നിന് ഇടക്കാല റിപ്പോർട്ട് പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ അന്തിമ റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം ബ്രിട്ടീഷ് കൊളംബിയയിൽ  ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. പിന്നാലെ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !