കോട്ടയം വൈക്കത്ത് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.

വെള്ളൂർ:  മുക്കുപണ്ടം പണയം വെച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇറുമ്പയം ഇലവുംചുവട്ടിൽ വീട്ടിൽ അജീഷ് ബി.മാർക്കോസ്(40) എന്നയാളെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2023 ജൂലൈ മാസം പലതവണകളായി മുളക്കുളത്തുള്ള സർവീസ് സഹകരണ  ബാങ്കിന്റെ ഹെഡ് ഓഫീസിലും, ശാഖകളിലുമായി മാലയും, വളകളും നൽകി 4,85,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതരുടെ പരിശോധനയിൽ ഇത് സ്വർണമല്ലെന്ന് തിരിച്ചറിയുകയും  പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വെള്ളൂർ സ്റ്റേഷൻ എസ്. ഐ  എബി ജോസഫ്, രാമദാസ് കെ.റ്റി,സി.പി.ഓ മാരായ വിനോയ്, അഭിലാഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അജീഷിന് തലയോലപ്പറമ്പ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !