ഡൽഹി;കേരള ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പിസി ജോര്ജും, മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോര്ജും ബിജെപിയിൽ അംഗത്വമെടുത്തു കേരള ജനപക്ഷം ബിജെപിയിൽ ലയിച്ചു.
ഡൽഹിയിൽ ബിജെപി ദേശീയ അദ്യക്ഷൻ ജെപി നദ്ദയുമായും അമിത്ഷായുമായും ജനപക്ഷ നേതാക്കൾ കൂടി കാഴ്ച നടത്തിയതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ,വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ,ബിജെപി കേരളത്തിന്റെ ചുമതല വഹിക്കുന്ന പ്രകാശ് ജാവദേക്കർ ദേശീയ സെക്രട്ടറി അനിൽ ആന്റണി രാധ മോഹൻ അഗർവാൾ എന്നിവർ നേതാക്കളെ ഷാൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു.
വരാൻ പോകുന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് നിരവധി എംപി മാരെ വിജയിപ്പിക്കാൻ സാധിക്കുമെന്നും അതിനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.