കോട്ടയം :ചങ്ങനാശ്ശേരി സർഗക്ഷേത്ര വിമെൻസ് ഫോറം തിരഞ്ഞെടുത്ത 100 കാൻസർ രോഗികൾക്ക് ചികിത്സാധനവും സ്വാഭാവിക തലമുടി ഉപയോഗിച്ചുള്ള വിഗ്ഗും കിറ്റും, വിതരണം ചെയ്തു.
അച്ചാർ നിർമാണത്തിലൂടെയും ഉദാരമതികളായ അനേകം സുമനസ്സുകളുടെയും അറുപതോളം സർഗക്ഷേത്ര വിമൻസ് ഫോറം അംഗങ്ങളുടെയും സഹകരണത്തിലൂടെയാണ് ഇതിനാവശ്യമായ ധനസമാഹരണം നടത്തിയത്.സർഗക്ഷേത്ര വിമൻസ് ഫോറം പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷത വഹിച്ചു. സോഷ്യൽ ആക്ടിവിസ്റ്റായ ദയാഭായി ഉദ്ഘാടനവും ചികിത്സാസഹായ വിതരണവും നിർവഹിച്ചു.നിഷാ ജോസ് കെ.മാണി മുഖ്യാതിഥിയായി. വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം, വിമൻസ് ഫോറം സെക്രട്ടറി മഞ്ജു ബിജോയ്,
പ്രോഗ്രാം കോ-ഓർഡിനേറ്റർ എൽസമ്മ കോട്ടപ്പുറം, ബീനാ ജോസ്, റെനി സുനിൽ, ടെസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.