അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം.

യുപി:അയോദ്ധ്യയിൽ ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസിൽ നിന്ന് ആരും പങ്കെടുക്കില്ലന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി.

ഇത് മതപരമായ ചടങ്ങാണെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി തന്നെ അയോദ്ധ്യ രാമ ക്ഷേത്ര ചടങ്ങുകൾ രാഷ്ട്രീയ വൽക്കരിക്കുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി, മല്ലിക്കാർജുന ഗാർഗെയുൾപ്പെടെയുള്ള ആരും പങ്കെടുക്കില്ലന്ന് ഔദ്യോഗികമായി തന്നെ നേതൃത്വം അറിയിച്ചു.

ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ആർഎസ്എസും ബിജെപിയും നേതൃത്വം നൽകുന്ന പരുപാടിയിൽ പങ്കെടുത്താൽ മുസ്ലിം ന്യുനപക്ഷ വിഭാഗത്തിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതേ സമയം പാർട്ടിയിലെ ഭൂരിപക്ഷ വിഭാഗങ്ങളെ ചേർത്തു നിർത്തുന്നതിനുള്ള ശ്രമവും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് അറിയുന്നു.

അതേസമയം കോൺഗ്രസിന്റെ നിലപാടിൽ ബിജെപി പ്രതികരണം വന്നിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !