പാലാ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിൽ അസംതൃപ്തിയുള്ള സി.പി.ഐ നേതാവും തൃശ്ശൂർ എം.എൽ.എ യുമായ പി. ബാലചന്ദ്രൻ്റെ പ്രസ്താവന കേവലം രാഷ്ട്രീയ പ്രസ്താവനയായി മാത്രം കാണാൻ സാധിക്കില്ല.
രാമ ലക്ഷ്മണൻമാരേയും സീതാ ദേവിയേയും അവഹേളിച്ച് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് എം. എൽ. എ യുടെ ഹിന്ദു വിരുദ്ധ മനോഭാവമാണ് കാണിക്കുന്നത്.സാംസ്കാരിക തലസ്ഥാന മണ്ണിൽ നിന്നും ഇത്തരം അധമ മനസ്സിനുടമകളായവർ തെരഞ്ഞെടുക്കപ്പെടുന്നത് കേരളക്കരയ്ക്കാകെ നാണക്കേടാണ്. എം.എൽ.എ യ്ക്കെതിരെ നിയമ നടപടിയും സത്യപ്രതിജ്ഞാ ലംഘനത്തിന് അയോഗ്യതാ നടപടികളും സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെടുന്നു.
ഈ പ്രസ്താവനയ്ക്കെതിരെ മീനച്ചിൽ ഹിന്ദു മഹാ സംഗമം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇതേ പോലെ ഇടതു സംഘടനാ നേതാവും പൂജാരിയുമായ ഏറ്റുമാനൂർ ഗ്രൂപ്പ് വള്ളിക്കാവ് ശാന്തിക്കാരനായ രാഹുൽ ചന്ദ്രൻ ശ്രീരാമ ചന്ദ്രനേയും പ്രധാനമന്ത്രിയേയും അസഭ്യം പറഞ്ഞതും കമ്മ്യൂണിസ്റ്റ്കളുടെ ഹിന്ദു വിരുദ്ധതയുടെ ഉദാഹരണമാണ്. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്.
യോഗത്തിൽ സംഗമം പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി C K അശോക് കുമാർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ ഗോപകുമാരൻ നായർ, ഡോ. P C ഹരികൃഷ്ണൻ അഡ്വ.ജി. അനീഷ്, റജി കുന്നനാകുഴി, സജീവ്, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.