മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ മാനവേന്ദ്ര സിങ് ജസോളിന്റെ കാർ അപകടത്തിൽ പെട്ട് ഭാര്യ മരണപെട്ടതായി റിപ്പോർട്ട്... മറ്റ് മൂന്നു പേരുടെ നില അതീവ ഗുരുതരം

രാജസ്ഥാൻ :മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിങ്ങിന്‍റെ മരുമകളും കോണ്‍ഗ്രസ് നേതാവ് മാനവേന്ദ്ര സിങ് ജസോളിന്‍റെ ഭാര്യയുമായ ചിത്ര സിങ് വാഹനാപകടത്തില്‍ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ആല്‍വാറിന് സമീപമാണ് അപകടമുണ്ടായത്.

ചിത്ര സിങിനൊപ്പം കാറില്‍ മാനവേന്ദ്ര സിങും മകൻ ഹാമിർ സിങ്ങും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി-മുംബൈ അതിവേഗപാതയിലാണ് സംഭവം നടന്നത്.
കാറിന്‍റെ മുൻ സീറ്റില്‍ മകനും ഡ്രൈവറും പിൻസീറ്റില്‍ മാനവേന്ദ്രയും ഭാര്യയുമാണ് യാത്ര ചെയ്തിരുന്നത്. അതിവേഗപാതയുടെ ഭിത്തിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ അതിവേഗപാതയില്‍ സ്ഥാപിച്ചിരുന്ന സി.സിടിവി കാമറ പ്രവർത്തനരഹിതമായതിനാല്‍ അപകടത്തിന്‍റെ യഥാർഥ കാരണം ലഭ്യമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !