ഇടവെട്ടി: ആധുനിക പൊതുശ്മശാനം യാഥാര്ത്ഥ്യമാക്കണമെന്നാവശ്യാപ്പെട്ട് ഹിന്ദു സമുദായസംഘടന കൂട്ടായ്മ ആക്ഷന്‍കൗണ്‍സില്‍, മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
പഞ്ചായത്തില്‍ ആധുനിക പൊതുശ്മശാനം എത്രയും വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സമുദായസംഘടന കൂട്ടായ്മ രൂപീകരിച്ച ആക്ഷന്‍കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സമരം ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് എം.കെ.നാരായണ മേനോന് അധ്യക്ഷത വഹിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സുരേഷ് കണ്ണന്, ഇടവെട്ടി എന്‍എസ്എസ് കരയോഗം ഭാരവാഹികളായ ശശി ആറ്റുപുറത്ത്,സുനില്‍ കെ.മേനോന്, കേരള വെള്ളാള മഹാസഭ അംഗങ്ങളായ ബാബുരാജ് തെങ്ങനാല്‍,വേണു, കെപിഎംഎസ് ഭാരവാഹികളായ സി.സി.ശിവന്,എം.കെ.പരമേശ്വരന്,
ഭാരതീയ വേലന്‍ സൊസൈറ്റി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് തിലകം സത്യനേശന്, വീരശൈവ മഹാസഭ അംഗം ബിജു ചീങ്കല്ലേല്‍,ഹിന്ദു ഐക്യവേദി നേതാക്കളായ പി.ജി ജയകൃഷ്ണന്, ,റെജിമോന്,
കെ.ആര്.ദേവരാജന്‍, സമരസമതി അംഗങ്ങളായ മോഹനന് തേക്കുംകാട്ടില്‍,പ്രസാദ് എന്‍.കെ., തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.