എറണാകുളം :തിരഞ്ഞെടുപ്പിലും ദൈനംദിനരാഷ്ട്രീയ വ്യവഹാരത്തിലും മനുഷ്യരെ ബാധിക്കുന്ന അതീവ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഒളിച്ചുവച്ച്,തങ്ങൾക്ക് ചില അനുകൂലമായ പ്രമേയങ്ങള്‍ മാത്രം ചര്‍ച്ചക്കെടുക്കുന്ന കൗശലം രാഷ്ട്രീയ പാര്‍ട്ടികള്‍ എപ്പോഴും പ്രകടിപ്പിക്കുന്നുണ്ട്.
ദേശീയത മാത്രം ചര്‍ച്ചാ വിഷയമാക്കുന്നത് ചിലരുടെ രാഷ്ട്രീയ സൂത്രമാണ്.തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തമസ്കരിക്കുന്ന മനുഷ്യന്‍റെ അതിജീവനപ്ര ധാനമായ വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ ക്രൈസ്തവ സമുദായ സംഘടനകള്‍ സുപ്രധാനമായ പങ്ക് വഹിക്കേണ്ടതുണ്ട്.ക്രൈസ്തവ സ്വത്വം മുദ്രയാക്കിയ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കാൻ നമ്മുടെ ക്രൈസ്തവരായ യുവജനങ്ങൾക്ക് സാധിക്കുമോ?
സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധിക്കാത്ത സമൂഹങ്ങള്‍ വര്‍ഗീയതയുടെ ഇരകളായി മാറും. അതിനാല്‍, ക്രൈസ്തവര്‍ അഭിമാനപൂര്‍വം തങ്ങളുടെ രാഷ്ട്രീയ സ്വത്വബോധം സമൂഹത്തില്‍ ഉറപ്പിക്കേണ്ട സാഹചര്യമുണ്ട്.ക്രൈസ്തവരുടെ സാമൂഹികജാഗ്രതയുടെ ഭാഗമാണിത്.
ഇന്ന് കേരള രാഷ്ട്രീയത്തിൽ ക്രൈസ്തവർ പിന്തള്ളപ്പെടുകയാണ്.നിയമസഭയിലും പാർലിമെന്റിലും ക്രൈസ്തവർ നാമമാത്രമായി കൊണ്ടിരിക്കുന്നു. പഞ്ചായത്തുകളിൽ പോലും വാർഡ് മെമ്പർമാരാകാൻ രാഷ്ട്രീയ പാർട്ടികൾ ക്രൈസ്തവരെ പരിഗണിക്കാത്ത അവസ്ഥ കേരളത്തിൽ ഉണ്ട്.
സ്വന്തം രാഷ്ട്രീയ പാർട്ടികളുടെ കാര്യലാഭത്തിനു വേണ്ടി ക്രൈസ്തവ ലോബികൾ ഉണ്ടാക്കുന്നവർ ദുഖിക്കേണ്ടി വരും.തീരദേശങ്ങളെയും,മലയോര മേഖലയെയും കർഷകരെയും കാലാകാലങ്ങളിൽ അവഗണിച്ച് പുറത്തു നിറുത്തിയ പാർട്ടികൾക്ക് ക്രൈസ്തവ കേരളം തക്കതായ മറുപടി നൽകും.
ഒരുകാലത്ത് ക്രൈസ്തവരുടെ നാവുകളായി വർത്തിച്ച കേരളാ കോൺഗ്രസ്സുകൾ ഭിന്നിച്ച് തകർന്നു പോയി.ഒരുമിച്ച് നിന്നെങ്കിൽ അവർക്ക് കേരളാ മുഖ്യമന്ത്രി പദം പോലും സ്വായത്തമായേനെ.
ക്രൈസ്തവ പാർട്ടിയെന്ന പേരിൽ അറിയപ്പെടുന്ന കേരളാ കോൺഗ്രസ്സുകൾ പോലും തമ്മിൽ ആത്മഹത്യാപരമായ പോരാട്ടത്തിലാണ്.
തലയില്‍ ആള്‍ത്താമസമുള്ള, ബുദ്ധിജീവികളായ ക്രൈസ്തവ എഴുത്തുകാരായ ചിലര്‍ സ്വന്തം സമുദായത്തെ ഒറ്റുകൊടുത്ത് നിരീശ്വരവിശ്വാസമുള്ള പാർട്ടികളിൽ കടന്നുകൂടി യിരിക്കുന്നു.
ഓര്‍മ്മക്കുറവുള്ളവരും എഴുപതു വയസ്സിനു മുകളില്‍ പ്രായമുള്ളവരുമൊക്കെ ഇന്നും എം.പി മാരും എം.എല്‍. എ മാരുമൊക്കെയായി അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നു.
ചെറുപ്പക്കാര്‍ ജനസംഖ്യയുടെ ഭൂരിഭാഗം ആകുന്ന ഒരു കാലഘട്ടത്തില്‍ ചെറുപ്പക്കാരായിട്ടുള്ളവര്‍ അധികാര കേന്ദ്രങ്ങളിലേക്ക് കടന്നുവരണം.ക്രൈസ്തവരായ ചെറുപ്പക്കാർ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ മുന്നോട്ടു വരണം.
അറിവും പരിചയവുമുള്ള യുവ ക്രൈസ്തവ നേതാക്കള്‍ അധികാരത്തിലേക്ക് കടന്നുവരണം. ഇതിനായി ക്രൈസ്തവ യുവാക്കളുടെ രാഷ്ട്രീയ പ്രാതിനിധ്യവും ഇടപെടലുകളും പ്രോത്സാഹിപ്പിക്കപ്പെടണം.രാഷ്ട്രീയമായ ഇടപെടലുകള്‍ ഒരു ജനാധിപത്യ സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ് എന്ന വസ്തുത നമ്മുടെ ചെറുപ്പക്കാരില്‍ എത്തിക്കണം.ക്രൈസ്തവര്‍ അനുഭവിക്കുന്ന അവഗണനയ്ക്കും നീതി നിഷേധത്തിനും ആക്രമണങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും അറുതി വരണമെങ്കില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ക്രിസ്തീയ കാഴ്ചപ്പാടുള്ള നേതാക്കള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിച്ചേരുക എന്നുള്ളതാണ്.
നമ്മുടെ ക്രൈസ്തവ സമുദായത്തില്‍ നിന്നും ഓരോ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രതിനിധികള്‍ ഉണ്ടാകട്ടെ.അത്തരം പരിഗണന നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്കായിട്ടാണ് സ്വന്തം നിലനിൽപ്പിന് ക്രൈസ്തവർ വോട്ടുചെയ്യേണ്ടത്.
ക്രിസ്ത്യൻ ശക്തിമേഖലകളായ കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ക്രൈസ്തവ സാമുദായിക ശക്തികളെ കൂടെനിര്‍ത്താന്‍ ശേഷിയും പിന്തുണയുമുള്ള യുവ ക്രൈസ്തവ നേതാക്കന്‍മാര്‍ ഉണ്ടാകണം.
ക്രൈസ്തവ സഭയെ സ്‌നേഹിക്കുകയും സഭയ്ക്കുവേണ്ടി വീറോടെ വാദിക്കുകയും ചെയ്യുന്ന നേതാക്കൾ ക്രൈസ്തവ സഭകളിൽ നിന്ന് തന്നെ ഉദയം ചെയ്യട്ടെ.
(സീറോ മലബാർ അൽമായ സെക്രട്ടറിയാണ് ലേഖകൻ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.