മലപ്പുറം: സംസ്ഥാന സർക്കാർ മരുന്നു കമ്പനികൾക്ക് കോടിക്കണക്കിന് രൂപ കൊടുത്തു തീർക്കാൻ കുടിശ്ശികയായതോടെ വൃക്ക രോഗികളിൽ പെരിറ്റോണിയൽ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്നവരും വഴിയാധാരമായി.
ഡയാലിസിസ് സെൻററുകളിൽ പോവാതെ സ്വന്തമായി വീടുകളിൽ വെച്ച് രക്തശുദ്ധീകരണ പ്രക്രിയയായ ഡയാലിസിസ് നടത്തുന്നവരാണ് ഇവർ. ആശുപത്രികളിൽ നിന്ന് വയറിന് ദ്വാരം ഉണ്ടാക്കി വളരെ വിലകൂടിയ മരുന്നുകൾ ഉപയോഗിച്ച് വീട്ടിൽ വച്ചുതന്നെ സ്വന്തം നിലയിൽ ഒരു ദിവസം പല തവണകളിലായി ഡയാലിസിസ് നടത്തുന്ന പ്രക്രിയക്കാണ് പെരിട്ടോണിയൽ ഡയാലിസിസ് എന്നു പറയുന്നത്.ഇതിന് ആവശ്യമായ മരുന്നുകൾ നേരത്തെ ആരോഗ്യവകുപ്പ് വൃക്ക രോഗികൾക്ക് നൽകിയിരുന്നു. മരുന്നു കമ്പനികളിൽ നിന്ന് സർക്കാറിന് വേണ്ടി മൊത്തമായി മരുന്നുകൾ വാങ്ങി ആശുപത്രികൾക്കും ആശുപത്രികൾ വഴി രോഗികൾക്കും നൽകിക്കൊണ്ടിരുന്നത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എന്ന സ്ഥാപനം ആയിരുന്നു.
ഈ സർക്കാർ സ്ഥാപനം മരുന്നുകൾ വാങ്ങിയ വകയിൽ കോടികൾ മരുന്നു കമ്പനികൾക്ക് നൽകാൻ കുടിശ്ശികയായതോടെ അവർ മരുന്ന് വിതരണം നിർത്തി. ഇതാണ് വൃക്ക രോഗികൾക്ക് വലിയ പ്രതിസന്ധി ആയത്.
25,000 ത്തിലധികം രൂപയുടെ മരുന്നുകൾ ഓരോ മാസവും ആവശ്യമായി വന്നിരുന്ന ഇവരിൽ പലരും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തിലാണ് ഇപ്പോൾ ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തി പോകുന്നത്.
നൂറുകണക്കിന് വൃക്ക രോഗികൾ പെരിട്ടോണിയൽ ഡയാലിസിസ് നടത്തുന്നവരായി ജില്ലയിൽ ഉണ്ട്.
വൃക്ക മാറ്റിവെച്ച രോഗികളും വിവിധ ആശുപത്രികളിൽ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന രോഗികളും നേരത്തെ തന്നെ സർക്കാർ നിലപാടുകൾ മൂലം കഷ്ടതകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.