ബംഗളുരു: ഗോവയിലെ ഹോട്ടലില്‍ നാലുവയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയത് തലയണകൊണ്ട് ശ്വാസംമുട്ടിച്ച്.
തലയണ മുഖത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് പ്രതി മകനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍.
കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.ബെംഗളൂരുവിലെ എ.ഐ. സ്റ്റാര്‍ട്ടപ്പായ 'മൈന്ഡ്ഫുള് എ.ഐ. ലാബി'ന്റെ സി.ഇ.ഒ.യായ സുചന സേത്ത്(39) ആണ് നാലുവയസ്സുള്ള മകനെ ഹോട്ടല്‍മുറിയില്‍വെച്ച് കൊലപ്പെടുത്തിയത്.കൃത്യം നടത്തിയശേഷം കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് കടന്ന യുവതിയെ ചിത്രദുര്‍ഗയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കൊല്ലപ്പെട്ട നാലുവയസ്സുകാരന്റെ മൃതദേഹം ചിത്രദുര്‍ഗയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരുന്നത്.
ഇവിടെനടത്തിയ പ്രാഥമിക പരിശോധനയിലാണ് ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലെത്തിയത്.
കുഞ്ഞിന്റെ മുഖവും നെഞ്ചും ചീര്‍ത്തനിലയിലായിരുന്നു. ശ്വാസംമുട്ടിച്ചത് കാരണമാണ് ഇതുസംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കുഞ്ഞിന്റെ മൂക്കില്‍നിന്ന് ചോരയൊലിച്ചിരുന്നതായും മൃതദേഹം പരിശോധിച്ച ഡോക്ടര്‍ വെളിപ്പെടുത്തി.
അതിനിടെ, കുഞ്ഞിനെ കൊല്ലാന്‍ ഒരിക്കലും താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി സുചന സേത്ത് പോലീസിന് നല്കിയ മൊഴി. മകനെ അത്രത്തോളം സ്നേഹിച്ചിരുന്നു. പക്ഷേ, അവന് പെട്ടെന്ന് മരിച്ചുപോയി.
മകന് മരിച്ചതിന് പിന്നാലെ താന്‍ ഭയന്നുപോയെന്നും മകന്റെ മൃതദേഹത്തിന് സമീപം ഏറെനേരം ഇരുന്നതായും സുചന സേത്ത് പറഞ്ഞു. ഇതിനുശേഷമാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ദാമ്പത്യപ്രശ്നങ്ങള്‍ കാരണം സുചനയും മലയാളിയായ ഭര്‍ത്താവ് വെങ്കിട്ടരാമനും വിവാഹമോചനക്കേസ് ഫയല്‍ചെയ്തിരുന്നു. കേസിന്റെ നടപടികള്‍ അവസാനഘട്ടത്തിലിരിക്കെയാണ് സുചന നാലുവയസ്സുള്ള മകനെ അതിദാരുണമായി കൊലപ്പെടുത്തിയത്.
എല്ലാ ഞായറാഴ്ചയും മകനെ അച്ഛനൊപ്പം വിട്ടയക്കണമെന്ന കോടതിവിധിയാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.
മകനെ ഭര്‍ത്താവിനൊപ്പം വിട്ടയക്കാതിരിക്കാനാണ് ശനിയാഴ്ച തന്നെ ഗോവയില്‍ എത്തിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.