കാവുംകണ്ടം: കാവുംകണ്ടം പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ മരിയ ഗോരെത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റയും തിരുനാളിന് വികാരി ഫാ. സ്കറിയ വേകത്താനം കൊടിയേറ്റി.
ഇന്നലെ നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്കും നൊവേന പ്രാർത്ഥനയ്ക്കും ഫാ. വർഗീസ് മോണോത്ത് എം എസ് റ്റി നേതൃത്വം നൽകി. മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ആഘോഷമായ ജപമാല റാലി നടത്തി. തുടർന്ന്, ഇടവകാംഗങ്ങളുടെ വാഹനങ്ങൾ വെഞ്ചരിച്ചു. ജനുവരി 6 ശനിയാഴ്ച 4:15 pm പന്തൽ പ്രദക്ഷിണം.5:45 pm പ്രദക്ഷിണ സംഗമം.
6 pm ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം,നൊവേന ഫാ. ചെറിയാൻ കുന്നക്കാട്ട്.
സ്നേഹവിരുന്ന് തുടർന്ന് കലാസന്ധ്യ.
ജനുവരി 7 ഞായർ 6:30 am ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം ഫാ. സ്കറിയ വേകത്താനം. തിരുസ്വരൂപപ്രതിഷ്ഠ.
ജനുവരി 8 തിങ്കൾ 5:15 pm മരിച്ചവരുടെ ഓർമ തിരുനാൾ. വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരന്മാരായ സിജു കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, തിരുനാൾ പ്രസുദേന്തിമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.