ന്യൂനപക്ഷ സംരക്ഷകരായി അവകാശപ്പെടുന്ന ഇടത്, വലത് മുന്നണികള്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ ദൂരീകരിക്കാനോ പരിശോധിക്കാനോ പോലും തയാറാകുന്നില്ല.
ഒരു രാഷ്ട്രീയ പാർട്ടികളോടും പ്രത്യേകിച്ചുള്ള അടുപ്പമോ, അകൽച്ചയോ ഇല്ല എന്ന സഭയുടെ നിലപാടിനെ മറച്ചുവയ്ക്കുകയും ഇല്ലാത്ത രാഷ്ട്രീയ താൽപ്പര്യങ്ങൾ സഭയ്ക്കുണ്ട് എന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തുവരുന്നുണ്ട്. ഇത്തരമൊരു സ്ഥിതിവിശേഷം ഇക്കാലത്ത് കൂടുതൽ സങ്കീർണ്ണമാകാനുള്ള സാദ്ധ്യതകൾ ഗൗരവമായി കാണേണ്ടതുണ്ട്.കേരളത്തിൽ ക്രൈസ്തവരുടെ സഹായമില്ലാതെ ആർക്കെങ്കിലും വിജയിക്കാൻ സാധിക്കുമോ? സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും വിവിധ ന്യൂനപക്ഷ സമിതികളിൽ നിന്ന് ക്രൈസ്തവർ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ വരുന്ന രാഷ്ട്രീയ തെരെഞ്ഞെടുപ്പുകൾ നിർണ്ണായകമാണ്.
എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം ക്രൈസ്തവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.കേരളത്തിൽ നടക്കുന്നത് ധാർമ്മിക തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ജനങ്ങൾ കരുതുന്നു.നരേന്ദ്ര മോദിജി മുന്നോട്ടു വയ്ക്കുന്ന നൈതികതയുടെ രാഷ്ട്രീയം അസംതൃപ്‌തരായ കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
തീവ്രവാദത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ മൃദുസമീപനം, രൂക്ഷമായ തൊഴിലില്ലായ്മ, അമിതമായ മയക്കുമരുന്ന് കടത്തും ഉപയോഗവും, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ജപ്തിനടപടികള്‍ നേരിടുന്ന കര്‍ഷകര്‍, കടംകയറി മുടിഞ്ഞിട്ടും ധൂർത്തടിക്കുന്ന സര്‍ക്കാര്‍, പ്രതീക്ഷ നഷ്ടപ്പെട്ട് രാജ്യംവിട്ടു പോകുന്ന യുവജനത, നിരന്തരമായ ക്രൈസ്തവ അവഗണന എന്നിവ ക്രൈസ്തവ സമൂഹത്തില്‍ ഉയര്‍ത്തിയ അസംതൃപ്തിവരുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
മതേതരത്വം പ്രസംഗിക്കുകയും അതേസമയം മത തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളരുവാന്‍ ഇടത്താവളമൊരുക്കുകയും ചെയ്യുന്നമുന്നണികളെ പിന്തുണയ്ക്കാന്‍ ഒരിക്കലും ക്രൈസ്തവ സമുദായത്തിനാകില്ല.
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലേയ്ക്ക് മാത്രമല്ല, പൊതുഭരണ സംവിധാനങ്ങളിലുടനീളം ചില തീവ്രവാദ ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറി സ്വാധീനവലയം സൃഷ്ടിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്.
സ്ഥിരനിക്ഷേപ വോട്ടുബാങ്ക് എന്നതിൽ നിന്ന് മാറി ചിന്തിച്ച് സമുദായപക്ഷ നിലപാടെടുക്കാന്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമൂഹം ചിന്തിക്കുന്നു.
കേരളത്തിൽ ക്രൈസ്തവ വിശ്വാസികൾക്ക് ഉണ്ടായിരിക്കുന്ന ആശങ്കകൾ ദുരീകരിക്കാനുള്ള ഉത്തരവാദിത്വം ഭരണ-രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ട്.പരിഷ്‌കൃതസമൂഹങ്ങളുടെ മുഖമുദ്രയായ സത്യത്തിനും നീതിക്കും സമാധാനത്തിനും സമത്വത്തനും സാഹോദര്യത്തിനും വേണ്ടി എക്കാലത്തും എവിടെയും പ്രതിജ്ഞാബദ്ധരായി നിൽക്കുന്ന ക്രൈസ്തവസമൂഹം, അതിന് വിഘാതമായി സംഭവിക്കുന്ന ഒന്നിനോടും കൈയുംകെട്ടി നോക്കിനിൽക്കില്ല എന്ന സന്ദേശമാണ് ഇന്ന് കേരള ക്രൈസ്തവ സമൂഹം ഉയർത്തുന്നത്.
അതിന്റെ ഭാഗമായി ശക്തമായ തീരുമാനങ്ങളിലേക്ക് ക്രൈസ്തവസമൂഹം സംയുക്തമായി നീങ്ങുന്നുവെങ്കിൽ അതിന് നിദാനമായി ക്രൈസ്തവർ ഉയർത്തുന്ന വിഷയങ്ങളെ സുബോധത്തോടെയും മതേതരമൂല്യങ്ങൾ ഉൾക്കൊണ്ടും നിഷ്പക്ഷമായും കൈകാര്യം ചെയ്യുവാൻ ഇടത്, വലത് രാഷ്ട്രീയനേതൃത്വങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.