ദോഹ : ദോഹ തുറമുഖത്ത് ആകശത്ത് വിസ്മയം തീർത്ത് കെെറ്റ് ഫെസ്റ്റിവൽ വരുന്നു. വിസിറ്റ് ഖത്തറിന്റെ കൈറ്റ് ഫെസ്റ്റിവലിന് ഈ മാസം 25ന് തുടക്കമാകും എന്ന് അധികൃതർ അറിയിച്ചു.
ഗ്രാൻഡ് ടെർമിനലിന് മുന്നിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാർട്ടൂൺ കഥാപാത്രങ്ങൾ , പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടം മാതൃകയിൽ ഉള്ള പട്ടങ്ങൾ ആകാശത്ത് പറക്കും. പല മൃഗങ്ങളുടെ രൂപത്തിലും പട്ടങ്ങൾ ആകാശത്ത് പറക്കും.
10 ദിവസത്തെ കൈറ്റ് ഫെസ്റ്റിവൽ ആണ് നടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും സഞ്ചാരികൾ ഫെസ്റ്റിഫൽ കാണാൻ വേണ്ടിയെത്തും. കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ തരത്തിലുള്ള ഗെയിമുകൾ ഇവിടെ ഉണ്ടായിരിക്കും. കൂടാതെ രാജ്യാന്തര വിഭവങ്ങൾ അടങ്ങിയ ഫുഡ് കോർട്ടുകൾ,എന്നിവയും കൈറ്റ് നിർമാണത്തിൽ സൗജന്യ പരിശീലനം നൽകുന്ന കേന്ദ്രങ്ങളും ഇവിടെ ഉണ്ടാകും.
പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് കുട്ടികൾക്ക് ഇവിടെ എത്തിയാൽ സ്വന്തമായി പട്ടങ്ങൾ നിർമ്മിക്കാൻ സാധിക്കും. കുട്ടികൾക്ക് സ്വന്തമായി പട്ടങ്ങൾ നിർമിച്ച് പറപ്പിക്കാനുള്ള അവസരമാണ് സൗജന്യ പരിശീലനത്തിലൂടെ സാധിക്കുന്നത്. പ്രവേശനത്തിന് മുൻകൂട്ടി റജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് https://vqikf.com/ കയറിയാൽ മതിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.