ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്.
മൂന്നാം ദിനത്തിലെ പര്യടനം നാഗാലാൻഡിൽ നിന്നാണ് ആരംഭിക്കുക. ഇന്നലെ മണിപ്പൂരിലായിരുന്നു യാത്ര പൂർത്തിയാക്കിയത്.
നാഗാലാൻഡിൽ രണ്ട് ദിവസത്തെ പര്യടനം ഉണ്ടായിരിക്കുന്നതാണ്. കൊഹിമയിലെ വിശ്വേമയിൽ പുനരാരംഭിക്കുന്ന യാത്ര 257 കിലോമീറ്ററാണ് സഞ്ചരിക്കുക. നാഗാലാൻഡിലെ അഞ്ച് ജില്ലകൾ സന്ദർശിക്കുന്നതാണ്.ഇന്ന് രാവിലെ 9:30-ന് കോഹിമയിലെ യുദ്ധസ്മാരകത്തിൽ ആദരം അർപ്പിക്കും. തുടർന്ന് 9:30-ന് കോഹിമയിലെ ഫുൽബാരിയിലെ ജനങ്ങളോട് സംസാരിക്കുന്നതാണ്.
കലപ ബാധിത മേഖലകളിലേക്കുള്ള സന്ദർശനത്തിനു ശേഷം, ഉച്ചയ്ക്ക് രണ്ട് മണിയോടെ രാഹുൽഗാന്ധി മാധ്യമങ്ങളെ കാണും. ഇന്നും നാളെയുമായി നാഗാലാൻഡിലെ പര്യടനം പൂർത്തിയാക്കിയ ശേഷം, നാളെ വൈകുന്നേരത്തോടെ അസമിലേക്ക് പോകുന്നതാണ്.
കഴിഞ്ഞ ദിവസം മണിപ്പൂരിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.