കോട്ടയത്ത് ബേക്കർ മെമ്മോറിയൽ സ്കൂളിൽ വൻ മോഷണം

കോട്ടയം : കോട്ടയത്ത് ബേക്കർ മെമ്മോറിയൽ സ്കൂളിൽ വൻ മോഷണം.ക്യാമറകളും, കുട്ടികളുടെ ചാരിറ്റി ബോക്സും, നിരീക്ഷണ ക്യാമറ യൂണിറ്റുകളും കവർന്നു.

സ്കൂളിന്റെ ഹൈസ്കൂൾ ബ്ലോക്കിലും, ഹയർസെക്കൻഡറി ബ്ലോക്കിലും മോഷണം നടന്നു . പ്രിൻസിപ്പളിന്റെയും ഹെഡ്മിസ്ട്രസിന്റെയും ഓഫീസുകൾ, ഹയർ സെക്കൻഡറി , ഹൈസ്കൂൾ അധ്യാപകരുടെ സ്റ്റാഫ് റൂമുകൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്.

രാവിലെ സ്കൂൾ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം വിവരം ആദ്യം അറിഞ്ഞത്. പ്രിൻസിപ്പലിന്റെയും, ഹെഡ്മിസ്ട്രസിന്റെയും അലമാരയിൽ സൂക്ഷിച്ചിരുന്ന ഡിഎസ്എൽആർ ക്യാമറകളും, അധ്യാപകർ അലമാരയിൽ സൂക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ സംഭാവനയായി നൽകുന്ന ചാരിറ്റി ബോക്സുകളും മോഷണം പോയി.

സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ ഡിവിആർ യൂണിറ്റും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !