തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുപ്പിന് മുമ്പ് വരെ അവസരം ഉണ്ട്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ അറിയിച്ചു.രണ്ട് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് വോട്ടർ മാരാണ് (2,70,99,326) ആകെയുള്ളത്.
അഞ്ച് ലക്ഷത്തി എഴുപത്തി നാലായിരത്തി ഒരുനൂറ്റി എഴുപത്തിയഞ്ച് (5,74,175) പേരാണ് പുതിയ വോട്ടർമാർ. ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്.മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.