സതീഷ് തലപ്പലം ✍️
''പതിനാറു ജനപഥങ്ങളും മറ്റ് അനേകം രാജ്യങ്ങളുമായി വിഭജിച്ചു കിടന്നിരുന്ന ഈ ആര്യാവർത്തത്തിൽ, സമുദ്രത്തിന്റെ വടക്കുഭാഗത്ത്, ഹിമാലയത്തിന്റെ തെക്ക് ഭാഗത്തുമായി ഒരു ദേശമുണ്ട്' ആദേശത്തിന്റെ നാമം ഭാരതം എന്നാണ്, ആ ദേശത്തെ ജനങ്ങളെ ഭാരതീയർ എന്ന് അറിയപ്പെടുമെന്ന് വിഷ്ണുപുരാണത്തിൽ രേഖപ്പെടുത്തിയതുപോലെ..
ആ രാജ്യം ലോക രാജ്യങ്ങൾക്ക് വെളിച്ചം നൽകുമെന്ന് ഋഷീശ്വരന്മാരും രേഖപ്പെടുത്തിയതുപോലെ' ഇരുളടഞ്ഞ നൂറ്റാണ്ടുകൾക്ക് ബലിനൽകി വൈതരണി കടന്ന് പരമാത്മ ദർശനം സാധ്യമാകുന്ന ഭാരതീയരുടെ ആ പുണ്ണ്യ ദിനം ജനുവരി 22 ന് മകര സംക്രമദിനം സാധ്യമാകുകയാണ്..
ഇത് വിവിധ ജാതിമത സംസ്കാരങ്ങളിൽ സമ്പന്നമായ നാനാത്വത്തിലെ ഏകത്വത്തെ ഉൾക്കൊള്ളുന്ന സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ ഭാരതത്തിന്റെ പുനർജനനമാണ്..ഭാരതത്തിന്റെ ആത്മാവിനെ വീണ്ടെടുക്കലാണ്..' അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ് മുഗൾ ചക്രവർത്തി ബാബറിന്റെ നിർദേശത്താൽ സൈന്യധിപൻ മീർബാക്കി തകർത്തെറിഞ്ഞ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഈ പുനർ സൃഷ്ടിയിലും പ്രാണപ്രതിഷ്ഠയിലും മടങ്ങിവരുന്നത് വീര സൂര്യവംശികളുടെ സ്വത്വവും സ്വപനവും കൂടിയാണ്..
'' രാമ ക്ഷേത്രം തകർക്കുന്ന വേളയിൽ മീർബാക്കിയോട് അവസാന ശ്വാസം വരെ പോരാടി ഭാരതമണ്ണിൽ പൊരുതി വീണ ആയിരക്കണക്കിന് സൂര്യവംശികളുടെ ആത്മാക്കൾക്കുള്ള തർപ്പണം കൂടിയാണ് ഈ നൂറ്റാണ്ടിൽ ആധുനിക നരഋഷി നരേന്ദ്ര മോദിയാൽ സാധ്യമാകുന്നത്..''
തകർക്കപ്പെട്ട രാമക്ഷേത്രംവീണ്ടെടുക്കുന്ന കാലം വരെ.. മഹാരാജ ഭഗവാൻ ശ്രീ രാമന്റെ ഗർഭ ഗ്രഹം ഉയരുന്നതുവരെ തലപ്പാവ് അണിയില്ലെന്നും പാദുകങ്ങൾ ധരിക്കില്ലന്നുമുള്ള സൂര്യ വംശി യോദ്ധാക്കളുടെ അഞ്ഞൂറു വർഷത്തെ ശപഥം കൂടി ഇവിടെ അവസാനിക്കുകയാണ്...
യുഗങ്ങളോളം പഴക്കമുള്ള ഏകാത്മഭാവം അതി പവിത്രമായ രീതിയിൽ നമ്മുടെ രാജ്യത്തെ ജനതയിൽ പുനരുജ്ജീവിപ്പിക്കാൻ ഋഷി തുല്യനായ സർവ്വ സംഗപരിത്യാഗിയായ ഒരു പ്രധാന മന്ത്രി ഈ രാജ്യത്ത് അവതരിക്കേണ്ടിവന്നു. ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും ജൈനരും സിഖും പാഴ്സികളും ബുദ്ധരും കൺഫ്യുഷസ് ആശയങ്ങളും ഈ മണ്ണിൽ വന്നു ചേർന്നു-
എന്നാൽ സകലതിനെയും ഉൾക്കൊള്ളുന്ന പ്രകൃതിയെ പൂജിക്കുന്ന നദികളെ മാതാവായി പൂജിക്കുന്ന ജന്തുജീവ ജാലങ്ങൾ ഭൂമിയുടെ അവകാശികളാണ് എന്ന് തിരിച്ചറിയുന്ന പഞ്ചഭൂതങ്ങളെ ദൈവീക സങ്കൽപ്പമായി കണ്ട് ഭൂമിയെ മാതാവായി ആരാധിക്കപ്പെടുന്ന ഹൈന്ദ സംസ്കാരം നിലനിന്നു.. ആ സംസ്കാരം ഭാരതീയരുടെ ആത്മബോധമാണ്.
'ഹിന്ദു രാഷ്ട്ര സങ്കല്പ്പം മതേതരത്വത്തിന് എതിരാണെന്ന് അധികാരത്തിനു വേണ്ടി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന കടൽ കടന്നു വന്ന കമ്മ്യൂണിസവും സോഷ്യലിസവും ഈ രാജ്യത്തെ കാർന്നു തിന്നുന്ന അർബുദമായി പരിണമിച്ചപ്പോഴും. ഹിന്ദു എന്നത് പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരമാണ് എന്ന മഹത്തായ കാഴ്ചപ്പാടാണ് എന്ന് തിരുത്താൻ സംഘ ഇതര പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവർക്ക് സാധിച്ചില്ല,അതിന്റെ ഫലമാണ് അഖണ്ഡ ഭാരത്തിൽ നിന്ന് വേർപെട്ടു പോയ രാഷ്ട്ര ജനസഞ്ചയങ്ങൾ,
ഇന്ന് ഭ്രമങ്ങളിൽ കുരുങ്ങാത്ത രാജനൈതികതയിലൂന്നിയ സദ്ഭരണം ഈ രാജ്യത്ത് സാധ്യമാകുന്നതും പരംവൈഭവം സ്വപനം കണ്ട് ഇമചിമ്മാതെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സേവകർ ഈ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിലും നാഡികളിലും പ്രവർത്തിക്കുന്നതുകൊണ്ടു തന്നെയാണ്..
ഇത് ഒരു തുടക്കമാണ്, വിവര സാങ്കേതിക വിദ്യയിലും, സൈനിക ശക്തിയിലും, അടിസ്ഥാന സൗകര്യ വികസനത്തിലും, കുട്ടികൾക്കും സ്ത്രീകൾക്കും കർഷകർക്കും തൊഴിലാളികൾക്കും വനവാസികൾക്കും പാർശ്വവൽക്കരിക്കപെട്ടവർക്കും വ്യവസായികൾക്കും സംരംഭകർക്കും വിദ്യാർത്ഥികൾക്കും കായിക താരങ്ങൾക്കും കരുത്തും സ്വയം പര്യാപ്തതയും സാങ്കേതികവും സാംസ്കാരിക പരവുമായ ആത്മവിശ്വാസം നൽകുന്ന പുതിയ തുടക്കം.
രാമനും ഛത്രപതി ശിവജിക്കും മഹാറാണാ പ്രതാപിനും ചാണക്യനും ജമ്മം നൽകിയ ഭാരതത്തിന്റെ മഹിമ ലോകം മുഴുവൻ കേൾവി കേൾക്കാൻ.. ലോകത്തിന് വെളിച്ചമേകുന്ന മഹാ ഗുരുവായി നമ്മുടെ ഭാരതം മാറുവാൻ ഭാരതത്തിന്റെ സാംസ്കാരിക ചൈതന്ന്യം ലോകം മുഴുവൻ പ്രസരിപ്പിക്കുവാൻ മിഴിയടയുന്നതിന് മുൻപ് ഓരോ ഭാരതീയനും സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം..
ഭാരതത്തിന്റെ ആത്മാവിനെ കട്ട് നശിപ്പിക്കുന്ന, നമ്മുടെ സംസ്കാരത്തെ വൈദേശിക ശക്തികൾക്ക് മുൻപിൽ തള്ളിപ്പറയുന്ന ആസുരിക ശക്തികൾ കാലയവനികയ്ക്കുള്ളിൽ മറയട്ടെ, അതിനായി ഓരോ തുള്ളി ചോരയിൽ നിന്നും പുനർജനിക്കുന്ന രക്ത ബീജന്മാരായി സടകുടഞ്ഞെഴുന്നേൽക്കാം എന്ന് മാത്രം ഓർമിപ്പിച്ചു കൊണ്ട്...
''ജാകേ പ്രിയത് ന രാമ് വൈദേഹി തജിയേ
താഹി കോടി വൈരി സമ് യദ്യപി പരമ് സ്‌നേഹി''
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.