കോട്ടയം: കൊച്ചി മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് പഞ്ചഗുസ്തി മത്സരത്തിൽ 70 കിലോ വിഭാഗത്തിൽ റൈറ്റ്ഹാൻഡ് വിഭാഗത്തിലാണ് രാഖി സഖറിയ ഒന്നാം സ്ഥാനം നേടി സ്വർണ മെഡൽ കരസ്ഥമാക്കിയത്.
ജനാധിപത്യ വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും കേരള ഫാ മേർസ് വെൽഫെയർ ഫണ്ട് ബോർഡ് ഡയറക്ടറുമായ രാഖി സഖറിയ കളത്തിപ്പടിയിലുള്ള സോളമൻസ് ജിമ്മിലാണ് വർക്ക്ഔട്ട് ചെയ്യുന്നത്.കഴിഞ്ഞ മാസം പാലായിൽ നടന്ന കോട്ടയം ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ രണ്ട് ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയിരുന്നു.
ആഴ്ചയിൽ അഞ്ചു ദിവസം എങ്കിലും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നത് നിർബന്ധമായും പാലിച്ചു വരുന്ന രാഖി സഖറിയ പഞ്ചഗുസ്തിക്ക് സോളമൻസ് ജിമ്മിൽ പ്രത്യേക പരിശീലനം നടത്തുന്നുണ്ടെന്ന് ജിമ്മിന്റെ ഉടമയും പരിശീലകനുമായ സോളമൻ തോമസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.