ഈരാറ്റുപേട്ട: സെയ്ന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്രപ്രതിഭകൾ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ഗവേഷണ പ്രബന്ധ അവതരണത്തിന് അർഹത നേടി.
തുടർച്ചയായി ഏഴാംതവണയാണ് സ്കൂളിൽനിന്ന് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്.പയർ, പാവൽ എന്നിവയെ ആക്രമിക്കുന്ന കീടങ്ങളായ ചാഴി, മുഞ്ഞ, വണ്ട്, എന്നിവയെ നിയന്ത്രിക്കാൻ കഴിയുന്ന ജൈവ കീടനാശിനിയുടെ കണ്ടെത്തലുകളാണ് ഈ നേട്ടത്തിന് അവസരം ഒരുക്കിയത്.31-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലാണ് സ്കൂളിലെ വിദ്യാർഥികളായ അതുൽ സോജൻ, അതുൽ റോബി എന്നിവർ പ്രോജക്ട് അവതരിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ബാലശാസ്ത്ര കോൺഗ്രസിൽ സീനിയർ വിഭാഗത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള 74 പ്രൊജക്ടുകളിൽനിന്ന് ഒന്നാംസ്ഥാനം നേടിയാണ് അവർ ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് അർഹത നേടിയത്.
കാട്ടു റബറിന്റെ കീടകൂത്താടി നാശക പ്രവർത്തനം ഒരു പഠനം’ എന്ന ഗവേഷണ പ്രബന്ധമാണ് വിദ്യാർഥികൾക്ക് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്.
മരച്ചീനി ഇനത്തിൽ പെട്ടതാണ് കാട്ടുറബ്ബർ. സയനൈഡിന്റെ കൂടിയ അളവ് കീടങ്ങളായ പയർ, ചാഴി, മുഞ്ഞ, എപ്പിലാക്‌ന, വണ്ട് എന്നിവക്കെതിരേ ഫലപ്രദമാണെന്ന കണ്ടെത്തലും കാട്ടു റബറിലുള്ള സയനൈഡ് കൊതുകുകളുടെ കൂത്താടികളെ നശിപ്പിക്കാൻ സാധിക്കുമെന്നുമുള്ള കണ്ടെത്തലുമാണ് ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കാൻ ഇടയാക്കിയത്.
ഫെബ്രുവരി എട്ടുമുതൽ 11 വരെ കാസർകോട് നടക്കുന്ന കേരള ശാസ്ത്ര കോൺഗ്രസിലും ഈ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സ്കൂളിലെ ശാസ്ത്ര അധ്യാപകനായ മനോജ് സെബാസ്റ്റ്യനാണ് ടീച്ചർ ഗൈഡ് ആയി പ്രവർത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.