സതീഷ് കെ.ബി ✍️
ഇടുക്കി: അടുത്ത ജില്ലയായ കോട്ടയത്ത് ചൂട് കൂടുകയാണെങ്കിലും ഇടുക്കിയിലെ പല ഭാഗങ്ങളിലും ഇപ്പോഴും തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
തൈപൂയവും റിപബ്ലിക് ദിനവും ശനിയാഴ്ച്ചയുമായി മൂന്നു ദിവസത്തെ അവധി ആഘോഷത്തിന് കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ നിന്നും, തമിഴ് നാട്ടിൽ നിന്നും നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്കും തേക്കടിയിലേക്കും ഒഴുകിയെത്തുന്നത്. പ്രധാനപ്പെട്ട ടുറിസ്റ്റ് കേന്ദ്രങ്ങളിലെ ഒട്ടുമിക്ക ഹോട്ടൽ, ഹോംസ്റ്റേ കളും നേരത്തെ തന്നെ ബുക്ക് ചെയ്ത നിലയിലാണ്." എന്തുകൊണ്ടാണ് സഞ്ചാരികൾ ഇടുക്കിയെ ഇത്രയധികം ഇഷ്ടപ്പെടുന്നത്..' സമീപ ജില്ലക്കാർക്ക് രണ്ട് ദിവസത്തെ വിനോദയാത്രകൾക്കും ഓർമ്മകൾ അയവിറക്കുന്നതിനും..ചിലവ് കുറഞ്ഞ ഹണിമൂൺ ട്രിപ്പിനും കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മൂന്നാറിനെയും കുമിളിയേയും അടുത്ത പ്രദേശമായ വാഗമണ്ണിയും വെല്ലാൻ ഊട്ടിയും കൊടയ്ക്കനാലും വളർന്നിട്ടില്ല എന്നത് തന്നെ...!
' അടിച്ച ബ്രാണ്ടിന്റെ ആലസ്യത്തിൽ പെട്ടന്നൊരു ട്രിപ്പ് പ്ലാൻ ചെയ്ത് പടയപ്പയെക്കാൾ മദപ്പാടോടെ മൂന്നാറിലെത്തുന്ന ഫ്രീക്കൻ മാരും.. മോഡിഫൈഡ് ഹാർലി ഡേവിൽസനിൽ കഴുകനേക്കാൾ വേഗത്തിൽ മൂന്നാറിലെത്തി തിരിച്ചു പറക്കുന്ന രുപഥങ്ങളും കിളികളും ഇവിടങ്ങളിലെ സ്വാഭാവിക കാഴ്ച്ചകളാണെന്ന് വ്യാപാരികളും പറയുന്നു..
" യാത്രകൾ നിദ്രയും കാഴ്ച്ചകൾ സ്വപ്നങ്ങളുമാണെന്ന തിരിച്ചറിവിൽ ക്യാമറയും തൂക്കി ഇടുക്കിയിലെത്തി ഇലത്തുമ്പുകളെ നൃത്തം വെയ്പ്പിക്കുന്ന മഞ്ഞു തുള്ളികളെ ഒപ്പിയെടുത്ത് സോഷ്യൽ മീഡിയയിൽ റീൽസുകൾ വിരിയിച്ചു വിസ്മയം തീർക്കാൻ ഇടുക്കിയിൽ എത്തുന്നവരും കുറവല്ല.."ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായും, വരാൻ പോകുന്ന രാജനൈതിക തിരഞ്ഞെടുപ്പുകളുടെയും ഫലം, വികസന വൃത്തികേടുകളായി ഇടുക്കിയെ മിടുക്കിയാക്കി മാറ്റിയെടുക്കുന്നതിന് മുൻപ് എല്ലാവരെയും അവധിയാഘോഷങ്ങൾക്ക് ഒരിക്കൽ കൂടി ഇടുക്കിയെ ഓർമിപ്പിച്ചു കൊണ്ട്...
ഞാൻ ഒപ്പ്, രണ്ട് കുത്ത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.