എറണാകുളം: മലയാളികളുടെ ഇഷ്ട താരവും ഇന്ത്യൻ സിനിമയിലെ ശക്തയായ നടിയും നർത്തകിയുമാണ് പദ്മശ്രീ ശോഭന. എന്നാലിപ്പോൾ നടി ശോഭനയ്ക്കെതിരെ സോഷ്യൽമീഡിയയിൽ ചില പ്രത്യേക കോണിൽ നിന്ന് വിമർശനങ്ങൾ ഉയരാൻ തുടങ്ങി.
ഒരു പരിപാടിയിൽ ഇത്രയധികം സ്ത്രീകൾ പങ്കെടുക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ കാണുന്നതെന്ന് നടി വേദിയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിടാൻ അനുവദിച്ചതിന് സംഘാടകർക്ക് നന്ദി പറയുന്നതായും ശോഭന പ്രസംഗത്തിൽ പറഞ്ഞിരുന്നു.
അതെ സമയം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ എം.പി, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ കേരള താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, സംരംഭക ബീന കണ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാരിന്റെ വനിതാ സംവരണ ബിൽ നിശ്ചയദാർഢ്യത്തെ പ്രതിധ്വനിപ്പിക്കുന്നതാണെന്ന് ശോഭന ചടങ്ങിൽ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ശീതൾ ശ്യാമിന്റെ ഒരു പോസ്റ്റ് വൈറലാവുന്നത്. അത് ഇങ്ങനെയാണ്, ‘ഒരാളും ഇനി എന്നെ കാണുമ്പോൾ ശോഭനയെ പോലുണ്ടെന്ന് പറയരുത്’ എന്നാണ് പോസ്റ്റ്.
നിരവധി പേരാണ് ഇതിന് ട്രോൾ കമന്റുമായി എത്തിയിരിക്കുന്നത്.ശോഭന ഇതറിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും, ശോഭന മാനനഷ്ട കേസ് കൊടുക്കുമെന്നും പലരും പരിഹസിക്കുന്നുണ്ട്. എന്നാൽ ഇതിനൊക്കെ ചുട്ട മറുപടിയും ശീതൾ കൊടുക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.