ഈരാറ്റുപേട്ടയിൽ ഇന്നെലെയും ഇന്നുമായി നടക്കുന്ന കിസാൻ മേളയ്ക്ക് ഇന്ന് സമാപനം

കോട്ടയം: ജില്ലാ കാർഷിക വികസന-കർഷകക്ഷേമവകുപ്പിന്റെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ-

ഭാരതീയ പ്രകൃതിക് കൃഷി പദ്ധതിയുടെ ഭാഗമായി കിസാൻ മേള സംഘടിപ്പിച്ചു ഇന്നെലയും ഇന്നുമായി നടക്കുന്ന മേള ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.വി. അനിത പദ്ധതി വിശദീകരിച്ചു. മേളയിൽ കർഷകരുടെ വിവിധ ഉത്പന്നങ്ങളും നടീൽവസ്തുക്കളും പ്രദർശിപ്പിച്ചു.

സെമിനാറുകൾ, ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരം എന്നിവയും മേളയോട് അനുബന്ധിച്ചു നടന്നു. സ്ഥിരംസമിതി അധ്യക്ഷരായ മേഴ്സി മാത്യു, മറിയാമ്മ ഫെർണാണ്ടസ്, ബി. അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രമ മോഹൻ, ബിന്ദു സെബാസ്റ്റ്യൻ,

ഓമന ഗോപാലൻ,  കെ. കെ. കുഞ്ഞുമോൻ, ജോസഫ് ജോർജ്, മിനി സാവിയോ, ബി.ഡി.ഒ. സക്കീർ ഹുസൈൻ ഇബ്രാഹീം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജു മോൻ സഖറിയാസ്, കൃഷി വകുപ്പ് - ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, കർഷക-രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !