കോട്ടയം;കേരള വാട്ടർ അതോറി ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ മീനച്ചിൽ- മലങ്കര കുടിവെള്ള പദ്ധതിയുടെ കടനാട് പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് രാവിലെ കൊടുമ്പിടി 8 ആം വാർഡിൽ സംഘടിപ്പിച്ചു. കൊടുമ്പിടി വാർഡ് മെമ്പർ ശ്രീമതി ജെയ്സി സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങ് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ വി.ജി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.1243 കോടി രൂപ പ്രാഥമികമായി മുതൽ മുടക്കി കേന്ദ്ര സർക്കാർ പദ്ധതിയായ ജൽ ജീവൻ ജീവൻ മിഷന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത് പാലാ,പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ 13 പഞ്ചാത്തുകൾക്ക് പദ്ധതി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.2085 കിലോമീറ്റർ പൈപ്പ് ലൈനും 154 ടാങ്കുകളും ഒറ്റ പദ്ധതിക്കുള്ളിൽ വരുന്നു എന്ന പ്രത്യേകതയും മലങ്കര കുടിവെള്ള പദ്ധതിക്കുണ്ട് ഉണ്ട്.കടനാട് പഞ്ചായത്തിലെ ആറായിരത്തോളം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകുമെന്ന് കരുതുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അറിയിച്ചു. പാലാ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 24525 കുടിവെള്ള കണക്ഷൻ സ്ഥാപിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.കടനാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച മലങ്കര കുടിവെള്ള പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഭൂരിഭാഗം ജനപ്രതിനിധികളെകൊണ്ട് ശ്രദ്ധേയമായി.പിഴക് വാർഡ് മെമ്പർ റീത്ത ജോർജ്, നാലാം വാർഡ് മെമ്പർ ബിന്ദു ബിനു,മറ്റ് ജന പ്രതിനിധികളായ ജോസ് പ്ലാശനാൽ,മെർലിൻ റൂബി,സെൻ സി പുതുപ്പറമ്പിൽ,എക്സിക്യൂട്ടീവ് എൻജിനീയർ കിഷൻ ചന്ദ്,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് പ്രദേശ വാസികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.'' മീനച്ചിൽ-മലങ്കര കുടിവെള്ള പദ്ധതി കടനാട് പഞ്ചായത്ത് തല ഉദ്ഘാടനം കൊടുമ്പിടി 8-ആം വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു..ഗുണഭോക്താക്കളാകാൻ പോകുന്നത് ആയിരക്കണക്കിന്കുടുംബങ്ങൾ ''
0
ബുധനാഴ്ച, ജനുവരി 03, 2024








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.