ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകിക്കൊണ്ട് നിത്യോപയോഗ, പലചരക്ക് സാധനങ്ങളുടെ വില കുറയുന്നു.
ആഗോള റീട്ടെയില്‍ മാര്‍ക്കറ്റ് അനലിസ്റ്റായ കാന്താറിന്റെ റിപ്പോര്‍ട്ട് ഇക്കാര്യം അടിവരയിടുന്നു.പലചരക്ക് വിപണിയില്‍ 2022 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണുള്ളതെന്ന് കാന്താര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലെ ചുട്ടുപൊള്ളുന്ന 15.5%ല്‍ വിലക്കയറ്റത്തില്‍ നിന്ന് വിലകള്‍ 7.1% ആയി കുറഞ്ഞുവെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.തുടര്‍ച്ചയായ വിലക്കുറവിന്റെ എട്ടാംമാസമാണ് കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഈ പ്രവണത ഈ വര്‍ഷവും തുടരുമെന്നാണ് കരുതുന്നതെന്ന് കാന്താറിലെ എമര് ഹീലി പറഞ്ഞു.
അയര്‍ലണ്ടിലെ 5,000 കുടുംബങ്ങളുടെ പര്‍ച്ചേസിംഗ് ശീലങ്ങളാണ് കാന്താര്‍ നിരീക്ഷണ വിധേയമാക്കിയത്.കഴിഞ്ഞ മാസം 1.4 ബില്യണ്‍ യൂറോയാണ് പലചരക്ക് സാധനങ്ങള്‍ക്കായി കുടുംബങ്ങള്‍ ചെലവിട്ടതെന്ന് കാന്താര്‍ വിശകലനം പറയുന്നു.
എന്നാലും കുടുംബങ്ങളുടെ ശരാശരി ചെലവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42 യൂറോയുടെ വര്‍ധനവുണ്ടായി. 767 യൂറോയാണ് ചെലവിട്ടത്. പലചരക്ക് സാധനങ്ങളുടെ മൂല്യത്തില്‍ 8% വര്‍ധനവുണ്ടായി.എന്നാല്‍ കുടുംബങ്ങളുടെ വ്യക്തിഗത പര്‍ച്ചേയ്സ് മൂല്യത്തില്‍ 5.3% കുറവുണ്ടായി.
ഡിസംബറില്‍ ഷോപ്പര്‍മാര്‍ 42 മില്യണ്‍ ട്രിപ്പുകള്‍ സ്റ്റോറുകളിലേക്ക് നടത്തിയെന്ന് കാന്താര്‍ പറയുന്നു.ഡിസംബര്‍ 22, 23 തീയതികളിലാണ് വിപണിയില്‍ ഏറ്റവും തിരക്കനുഭവപ്പെട്ടത്.വിപണി വിഹിതത്തിന്റെ കാര്യത്തില്‍ ഡ്യൂണ്‍സ് സ്റ്റോറുകള്‍ (24.5%)ക്കായിരുന്നു ആധിപത്യം.ടെസ്കോ (23.7%)സൂപ്പര്‍വാലു (20.8%) എന്നിങ്ങനെയായിരുന്നു മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ പ്രകടനം.ലിഡില്‍ വില്‍പ്പന 12.5% ആയി ഉയര്‍ത്തി. അതേസമയം ആല്‍ഡിയുടെ വിപണി വിഹിതം 10.9% ആയി കുറഞ്ഞു.
ക്രിസ്മസ് കാലത്തെ ആളുകളുടെ പരമ്പരാഗത വിപണി സമീപന രീതികളില്‍ ഇത്തവണ മാറ്റമുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.മിന്‍സ് പൈസ് (9.3%) കുറഞ്ഞപ്പോള്‍ ഉരുളക്കിഴങ്ങ്, കാരറ്റ്, ബ്രോക്കോളി,ടര്‍ക്കി എന്നിവയുടെ വില്‍പ്പന 20% വര്‍ധിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.