മൂലമറ്റം: അറക്കുളം പഞ്ചായത്തില്‍ ലൈസന്‍സില്ലാത്ത കശാപ്പ് ശാലകള്‍ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍. ലൈസന്‍സ് ഇല്ലാതെ ഇറച്ചി കടകള്‍ നടത്തുകയും ഓരോ ആഴ്ചയിലും വില വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
പോത്തിറച്ചിക്ക് കിലോയ്ക്ക് 340 രൂപ വില നിന്നത് ഇപ്പോള്‍ 400 രൂപയായി. പന്നിയിറച്ചിക്ക് 260 രൂപ വില നിന്നത് ഇപ്പോള്‍ 350 രൂപയായി. ഇവിടെ നിരവധി കശാപ്പ് ശാലകള്‍ ഉണ്ടെങ്കിലും പലതും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്.പൊതുസ്ഥലത്താണ് മൃഗങ്ങളെ കൊല്ലുന്നത്. കശാപ്പ് നടത്തുന്നതിന്റെ മാലിന്യങ്ങളും രക്തവുമെല്ലാം ഓടകളിലും പറമ്പുകളിലുമാണ് വീഴുന്നതെന്നും ഈച്ച ശല്യവും ദുര്‍ഗന്ധവും രൂക്ഷമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ വകുപ്പും ഇക്കാര്യത്തില്‍ താല്പര്യമെടുത്ത് ലൈസന്‍സ് ഇല്ലാത്ത കശാപ്പുശാലകള്‍ പൂട്ടിക്കണമെന്നും അല്ലാത്തപക്ഷം ജില്ലാ കളക്ടറെ സമീപിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.