മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് പെരുമ്പടപ്പില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി. രണ്ടരവയസ്സുള്ള കുഞ്ഞ് മരിച്ചു.
ഗുരുതരാവസ്ഥയിലായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പടപ്പ് പട്ടേരിക്കുന്നില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.വന്നേരി സ്വദേശിനിയായ പേരോട്ടയില്‍ ഹസീനയെയും മകള്‍ ഇഷ മെഹ്റിനെയുമാണ് പട്ടേരിക്കുന്നിലെ ഭര്‍തൃവീട്ടില്‍ കിണറ്റില്‍വീണ നിലയില്‍ കണ്ടെത്തിയത്.നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഹസീനയുടെ ആരോഗ്യനില അതീവഗുരുതരമാണ്.
കുഞ്ഞിനെയും എടുത്ത് ഹസീന കിണറ്റില്‍ചാടിയതാണെന്നാണ് സംശയം. ഹസീനയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്നരവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.