പെൺസുഹൃത്തിനൊപ്പം മൂന്നാറിൽ സന്ദർശനത്തിനെത്തിയ കോട്ടയം സ്വദേശി യുവാവ് ദുരൂഹ സാഹചര്യത്തിൽ ലോഡ്ജ്‌ മുറിയിൽ മരിച്ച നിലയിൽ.

ഇടുക്കി: പെൺസുഹൃത്തിനൊപ്പം മൂന്നാറിൽ സന്ദർശനത്തിനെത്തിയ യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം സ്വദേശി സനീഷ് ഭവനത്തിൽ എസ്.സനീഷിനെയാണ് (37) പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ടാണ് ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം ഇയാൾ പഴയ മൂന്നാറിലെ ലോഡ്ജിൽ മുറിയെടുത്തത്. രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതായും തിങ്കളാഴ്ച പുലർച്ചെ ശുചിമുറിയിൽ നിന്നും ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയപ്പോഴാണ് കഴുത്തിൽ കുരുക്കുമായി സനീഷ് കിടക്കുന്നത് കണ്ടതെന്നാണ് യുവതിയുടെ മൊഴി.

പൊലീസ് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ യുവാവ് തൂങ്ങാൻ ഉപയോഗിച്ച ഹുക്ക് തകർന്ന് താഴെ വീണ നിലയിൽ കിടക്കുന്നത് കണ്ടെത്തി. മൂന്നാർ എസ്ഐ പി.എസ്.സുധീരന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച സനീഷ്. ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !