'അക്ഷതം' എന്താണ് അക്ഷതം.. അഖണ്ഡ ഭാരതത്തെ ഇപ്പോഴും നെഞ്ചിലേറ്റുന്ന കോടിക്കണക്കിന് ഭാരതീയർക്ക് സമർപ്പണം

'അക്ഷതം'  എന്താണ് അക്ഷതം .... !!! .... ജയ്മി മാത്യു.. ✍️(Editorial)

ഭാരതത്തിന്റെ പരമാധികാരത്തിൽ പുലരുന്ന ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന മുഹൂർത്തത്തിലൂടെ രാജ്യം കടന്നു പോകുമ്പോൾ ..,മുഗൾ ചക്രവർത്തി ബാബറിന്റെ നിർദ്ദേശാനുസരണം മീർബാക്കി തകർത്തെറിഞ്ഞ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയും ഈ വരുന്ന ജനുവരി 22 ന് സാധ്യമാകുമ്പോൾ.. ഒരു ഭാരതീയനെന്ന നിലയിൽ ഏറെ അഭിമാനം കൊള്ളുകയാണ്,

ഭാരതം അതിന്റെ സാംസ്കാരിക പാരമ്പര്യം വീണ്ടെടുക്കുന്നതോടൊപ്പം അയോദ്ധ്യയിലെ, പ്രത്യേകിച്ച് ഉത്തർ പ്രദേശിന്റെ അടിസ്ഥാന സൗകര്യ വികസനവും ഗതാഗത ടുറിസം സാധ്യതകളും ലോകോത്തര നിലവാരങ്ങളിലേക്ക് ഉയർത്തപ്പെടുകയാണ്, ലോക ജന ശ്രദ്ധ ഭാരതത്തിലേക്ക് ആവാഹിക്കുന്ന ഈ മഹാ പ്രയാണത്തിൽ രാജ്യം നേടിയെടുക്കാൻ പോകുന്നത് ആർഷ ഭാരത സംസ്കാരം മാത്രമല്ല ലോകത്തിന്റെ മുഴുവൻ ആദരം കൂടിയാണ്.


മഹാരാജ ഭഗവൻ ശ്രീ രാമൻറെ പ്രാണ പ്രതിഷ്ഠയ്ക്ക് മുൻപായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സംഘടനാ നേതാക്കളും പ്രവർത്തകരും അയോദ്ധ്യയിൽ രാമ വിഗ്രഹത്തിന് മുൻപിൽ വെച്ച് പൂജിച്ച അക്ഷതവും ചിത്രവും ധ്യാന ശ്ലോകവും രാജ്യത്തിൻറെ മുക്കിലും മൂലയിലുമുള്ള ബഹു ഭൂരിപക്ഷം കുടുംബങ്ങളിലേക്കും എത്തിക്കുന്നതിന്റെ തിരക്കിലുമാണ്..

'' ഈ അവസരത്തിൽ എന്താണ് അക്ഷതം എന്ന് കൂടി പറയാൻ ആഗ്രഹിക്കുന്നു,'

ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളിൽ പൂജകൾക്കായി ഉപയോഗിക്കുന്ന പൊട്ടുകയോ പൊടിയുകയോ ചെയ്യാത്ത ഉണക്കലരിയാണ് അക്ഷതം,'ചില സംസ്ഥാനങ്ങളിൽ ഉണക്കലരിയും നെല്ലും മഞ്ഞൾ പൊടിയും ചേർത്ത് അനുഷ്ഠാന വേളയിൽ സമർപ്പിക്കാറുണ്ട്. ഇതും അക്ഷതം തന്നെയാണ്.

ഷോഡശോപചാരങ്ങളിൽ ദ്രവ്യങ്ങൾ കിട്ടാതെ വരുമ്പോഴും അക്ഷതം സമർപ്പിക്കാറുണ്ട്. അക്ഷരാർത്ഥത്തിൽ ഹൈന്ദ സംഘടനാ നേതാക്കൾ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഈരാജ്യത്തെ മുഴുവൻ ജനങ്ങളെയും അക്ഷതം കൈമാറി ഈ മഹാ ചടങ്ങിലേക്ക് ക്ഷണിക്കുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.'ധവളമെന്നും ദിവ്യമെന്നും ശുഭമെന്നും അക്ഷതത്തെ ഭാരതീയർ വിശേഷിപ്പിക്കാറുമുണ്ട്.'

അയോദ്ധ്യയിലെ -71 ഏക്കർ സ്ഥലത്ത് 2.77 ഏക്കറിൽ രാമ ക്ഷേത്രം ആറു ഭാഗങ്ങളായി തിരിച്ച് ഗർഭഗ്രഹവും അഞ്ചു പവലിയനുകളും തോക്ക് മണ്ഡപവും, രംഗ് മണ്ഡപം, നൃത്ത മണ്ഡപം,കീർത്തന മണ്ഡപം, പ്രാർത്ഥനാ മണ്ഡപം ഉൾപ്പെടെ 161 അടി ഉയരവും 19.5 അടി വീതിയുമുള്ള മൂന്ന് നിലകളും ഇപ്പോൾ പണി കഴിപ്പിച്ച രാമക്ഷേത്രത്തിനുണ്ട്.

പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളുടെയും മറ്റ്രാ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ മേൽക്കോയ്മ നഷ്ടമാകുമെ ഭയത്തിലും നിരവധി വിമർശങ്ങളും എതിർപ്പുകളും ഉണ്ടായേക്കാം. എങ്കിലും പാകിസ്ഥാനും അഫ്ഗാനും ബംഗ്ളാദേശും ലങ്കയും അടക്കമുള്ള അഖണ്ഡ ഭാരതത്തെ ഇപ്പോഴും നെഞ്ചിലേറ്റുന്ന കോടിക്കണക്കിന് ഭാരതീയർക്ക്,-

ലോക രാജ്യങ്ങൾക്ക് മുൻപിലും വൈദേശിക ശക്തികൾക്ക് മുൻപിലും തലകുനിക്കാത്ത അവരോട് സന്ധി ചെയ്യാത്ത മഹാ റാണ പ്രതാപനെയും ശിവജി മഹാരാജിനെയും പോലുള്ള നൂറുകണക്കിന് ദേശ സ്നേഹികളെ നെഞ്ചിലേറ്റിയ ഭാരതീയർക്ക് അവരുടെ സ്വത്വത്തെ വീണ്ടെടുക്കുന്ന മുഹൂർത്തം അഭിമാനകരമാണ്, 

കാറൽ മാർക്സിനെയും ലെനിനെയും മാവോ സേതുങ്ങിനെയും മുഹമ്മദലി ജിന്നയെയും മനസ്സിലും ശിരസ്സിലും പ്രതിഷ്ഠിച്ചവർക്ക് ഒരു പക്ഷെ ദേശീയ വികാരത്തിന് ഒപ്പം നില്ക്കാൻ സാധിച്ചെന്ന് വരില്ല കാരണം അവർ സ്വപനം കാണുന്നത് ഭാരതത്തെയൊ ഭാരതീയരുടെ ആത്മ ബോധത്തെയോ ഭാരതത്തിന്റെ നിലനിൽപ്പൊ അല്ല,

മറിച്ച് രാമ ക്ഷേത്രം തകർത്തെറിഞ്ഞ വൈദേശിക ശക്തികളുടെ ഈ നൂറ്റാണ്ടിലെ തിരിച്ചു വരവാണ് അവരുടെ സ്വപനമെന്നു കൂടി പറഞ്ഞു നിർത്തട്ടെ.... അഖണ്ഡ ഭാരതത്തെ ഇപ്പോഴും നെഞ്ചിലേറ്റുന്ന കോടിക്കണക്കിന് ഭാരതീയർക്ക് സമർപ്പണം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !