പണവും സ്കൂട്ടറും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

വൈക്കം: ചക്കര വില്പന സ്റ്റാളിൽ നിന്നും പണവും, സ്കൂട്ടറും   മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആലുവ ഇടയപ്പുറം ഭാഗത്ത് കണ്ണിപറമ്പത്ത് വീട്ടിൽ സിജീഷ് കുമാർ (48) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ബോട്ട് ജെട്ടിക്ക് സമീപം പ്രവർത്തിച്ചിരുന്ന  വയനാട് സ്വദേശിയായ യുവാവിന്റെ ചക്കരസ്റ്റാളിൽ നിന്ന് ഇവിടുത്തെ ജീവനക്കാരനായിരുന്ന ഇയാൾ ഇവിടെ നിന്നും 35,000 രൂപയും ഇതേ സ്റ്റാളിൽ ജോലിക്ക് നിന്നിരുന്ന മറ്റൊരു ജീവനക്കാരന്റെ സ്കൂട്ടറും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന്  വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, ജോർജ് മാത്യു സി.പി.ഓ അജിത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !