ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു.
രാജ്യം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും രാജ്യത്തെ നവോന്നതതലങ്ങളിലെത്തിക്കാനുള്ള അവസരം ആഗതമായെന്നും എല്ലാ പൗരരും രാജ്യപുരോഗതിക്ക് വേണ്ടി പ്രയത്നിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.അയോധ്യ രാമക്ഷേത്രോദ്ഘാടനം രാജ്യത്തിന്റെ അഭിമാനനിമിഷമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂര്‍ത്തമാണ്.
സാംസ്കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാന്‍ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളിലെ നാഴികക്കല്ലായി ഭാവി ചരിത്രകാരന്മാര് ആ നിമിഷത്തെ വാഴ്ത്തും.
ജനങ്ങളുടെ വിശ്വാസത്തെ മാത്രമല്ല ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ അവര്‍ക്കുള്ള വിശ്വാസം കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു അത്.
ഭരണഘടനയുടെ പ്രാരംഭം കൊണ്ടാടുന്ന ദിനമാണ് നാളെ. പാശ്ചാത്യജനാധിപത്യ സങ്കല്‍പ്പങ്ങളേക്കാള്‍ പഴക്കം ചെന്നതാണ് ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങള്‍.
അതുകൊണ്ടു തന്നെയാണ് ജനാധിപത്യത്തിന്റെ മാതാവ് എന്ന ബഹുമതിയില്‍ ഇന്ത്യ നിലകൊള്ളുന്നത്.
രാജ്യം ഇന്ന് പരിവര്‍ത്തനത്തിന്റെ ആദ്യനാളുകളിലാണ്. അമൃത് കാല് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും.രാജ്യത്തെ ഉന്നതിയിലേക്ക് ഉയര്‍ത്താനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യ പുതിയ ഉയരങ്ങള്‍ കീഴടക്കാനായി ഓരോ പൗരനും പ്രയത്നിക്കണം, രാഷ്ട്രപതി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.