മലപ്പുറം: വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ പ്രതികരണങ്ങളുമായി സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ.
മുസ്‌ലീം ലീഗുമായി നല്ലബന്ധം വേണമെന്ന് പരോക്ഷമായി പറഞ്ഞ ജിഫ്രി തങ്ങൾ ഭിന്നതകളുണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
ജാമിഅ സമ്മേളനത്തിൽ നിന്നും മാറ്റിനിർത്തിയ സമസ്തയുടെ യുവനേതാക്കളെ പരോക്ഷമായോ പ്രത്യക്ഷമായോ സംരക്ഷിക്കാതെയായിരുന്നു ജിഫ്രി തങ്ങളുടെ സമാപന സമ്മേളന വേദിയിലെ പ്രസംഗം.മുസ്ലീം ലീഗും സമസ്തയും ഏറ്റുമുട്ടുമ്പോഴാല്ലാം സമസ്‌തയുടെ യുവനേതാക്കൾക്ക് ആശ്രയം സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളായിരുന്നു.യുവനേതാക്കൾക്കുള്ള ജിഫ്രി തങ്ങളുടെ പിന്തുണ തന്നെയാണ് ലീഗ് നേതൃത്വത്തെ പലപ്പോഴും പ്രതിരോധത്തിലാക്കിയിരുന്നതും. ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ അടക്കമുള്ള സമസ്തയുടെ യുവനേതാക്കളെ ജാമിഅ സമ്മേളന വേദിയിൽ നിന്നും മാറ്റി നിർത്തിയതിൽ സമസ്തക്ക് അകത്തു തന്നെ വിഭാഗീയത രൂക്ഷമായിരുന്നു.
എന്നാൽ ജാമിഅയുടെ സമാപന സമ്മേളനത്തിൽ മാറ്റിനിർത്തപെട്ടവരെ പിന്തുണക്കാനോ സംരക്ഷിക്കാനോ ജിഫ്രി തങ്ങൾ തയ്യാറായില്ല. മാത്രമല്ല ലീഗുമായുള്ള ബന്ധം ഊട്ടിഉറപ്പിക്കാനായിരുന്നു ജിഫ്രി തങ്ങളുടെ ആഹ്വാനം. സമസ്തക്ക് ചില സംഘടനകളുമായി പ്രത്യേക സൗഹാർദ്ദവും ബന്ധവും ഉണ്ടന്നും ഭിന്നിപ്പ് ഉണ്ടാക്കാൻ ആരും ശ്രമിക്കരുതന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
ലീഗ് നേതാക്കൾ അണിനിരന്ന വേദിയിലായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. ഇത് ലീഗ് നേതൃത്വത്തിന് ആശ്വാസം പകരുമ്പോൾ ഒറ്റപ്പെട്ടത് സമസ്തയിലെ തന്നെ യുവനേതാക്കളാണ്.
എന്നാൽ വിവാദങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അമർഷമുണ്ടെങ്കിലും ജിഫ്രി തങ്ങൾ ഈ നിലപാട് സ്വീകരിച്ചതന്നാണ് യുവനേതാക്കളുടെ പക്ഷം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.