വഴി വെട്ടുന്നത് തടയാനെത്തിയ വയോധികന്റെ മുഖത്ത് മുളക് പൊടി വിതറി മർദിച്ചതായി പരാതി.

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വയോധികന് നേരെ ക്രൂരമർദനം. 65 കാരനായ ഉണ്ണിമുഹമ്മദ് ആണ് ക്രൂരമർദനത്തിന് ഇരയായത്.

ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബന്ധു യൂസഫ് ആണ് ഇവരെ മർദിച്ചത് എന്നാണ് പരാതി.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

വഴിവെട്ടാനായി യൂസഫ് ജെ.സി.ബിയുമായി എത്തിയപ്പോൾ സ്ഥലമുടമയായ ഉണ്ണി മുഹമ്മദ് തടയുകയായിരുന്നു. കേസിൽപെട്ടസ്ഥലമാണെന്നും ഇപ്പോൾ വഴിവെട്ടാൻ സാധ്യമല്ലെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു. തുടർന്ന് ഉണ്ണി മുഹമ്മദിന്റെ ബന്ധുവായ യൂസഫും മകനും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.

മുഖത്ത് മുളകുപൊടി വിതറി ആയിരുന്നു ക്രൂരമർദമനമെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. തടയാൻ ശ്രമിച്ച ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സംഭവത്തിൽ മഞ്ചേരി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !