വൈക്കം : വെള്ളൂരിൽ ആരംഭിക്കുന്ന കേരള റബ്ബർ ലിമിറ്റഡിന്റെ പദ്ധതി രേഖ പ്രസിദ്ധപ്പെടുത്താൻ വ്യവസായ വകുപ്പ് തയ്യാറാകണമെന്ന് ബിജെപി ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാർ ആവശ്യപ്പെട്ടു.
ഈ പദ്ധതി സംബന്ധിച്ച് അവ്യക്ത നിലനിൽക്കുകയാണ്. എച്ച് എൻഎൽ നാഷണൽ കമ്പ നി ലോ ട്രിബ്യൂണലിൽ വിധി പ്രകാരം സംസ്ഥാന സർക്കാരിന്റെ ഏജൻസി ആയ കിംഫ്ര ഏറ്റെടുക്കുമ്പോൾ ബാധ്യത കളും തൊഴിലാളികളുടെ ആനുകൂല്യങ്ങളും നൽകണം എന്നതായിരുന്നു വ്യവസ്ഥ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇതൊന്നും കൊടുക്കാൻ കിഫ്രായൊ പുതുതായി രൂപീകരിച്ച കെപിപിഎല്ലൊ തയ്യാറായിട്ടില്ല.ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ട്രിബ്യൂണലിലും സുപ്രീംകോടതി യിലും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് വസ്തുകൈമാറ്റം നടക്കുന്ന തെന്നതിൽ വ്യക്തയില്ല.
കെആർഎൽ ഈപ്പോൾ നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തികൾ അനധികൃത മാണ്. ഈ പ്രവർത്തികൾ മൂലം വെള്ളൂരും സമീപപ്രദേശങ്ങളും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ അഭിമുഖികരിക്കുകയാണ്.
കൂടാതെ അറുപതിലധികം സ്വകാര്യ സംരഭകർ ഇവിടെ എത്തുന്പോൾ ഉണ്ടാകുന്ന മലിനീകരണവുമായി ബന്ധപ്പെട്ടകാര്യങ്ങളും ആശങ്കാജനകമാണ്. ഇകാര്യങ്ങൾ പ്രദേശവാസികളോട് വിശധീകരിക്കുവാൻ അധികൃതർ തയ്യാറാകണമെന്നും ബിജുകുമാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.