ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക 1353 കോടി രൂപ ചികിത്സ മുടങ്ങുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികൾ.

തിരുവനന്തപുരം: വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികൾക്കായി ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക 1353 കോടി രൂപ.

സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ പണം അനുവദിക്കാത്തതോടെ പല ആശുപത്രികളിലും ചികിൽസ മുടങ്ങുന്ന സാഹചര്യമാണ്.

കാരുണ്യപദ്ധതി വഴിയാണ് ഏറ്റവും കൂടുതൽ പണം ആശുപത്രികൾക്ക് നൽകാനുള്ളത്. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ 1128,69,16,163 രൂപയും കാരുണ്യ ബനവലന്റ് പദ്ധതിയിലൂടെ 189,28,42,581 രൂപയും നൽകാനുണ്ട്.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെഎഎസ്‌പി) സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷം പേർക്ക് ആശുപത്രി ചികിൽസയ്ക്കായി പ്രതിവർഷം 5 ലക്ഷം രൂപവരെ നൽകുന്നതാണ് പദ്ധതി.

സർക്കാർ നിയന്ത്രണത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ ആശുപത്രികളിലോ സർക്കാർ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിൽസ ലഭിക്കും.

കുടിശിക നൽകാത്തതിനാൽ പല ആശുപത്രികളും ചികിൽസയ്ക്ക് തയാറാകുന്നില്ല. (കുടിശിക–1128,69,16,163) ∙ കാരുണ്യ ബനവലന്റ് പദ്ധതി കാരുണ്യ ബനവലന്റ് പദ്ധതി മുഖേന ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് ചികിൽസാ സഹായം ലഭിക്കുന്നത്.

കാൻസർ, ഹീമോഫീലിയ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയ്ക്കാണ് പ്രധാനമായും ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് 3 ലക്ഷം രൂപ ലഭിക്കും.

ഈ രണ്ടു പദ്ധതികളിലുമായി 198 സർക്കാർ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും എംപാനൽ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.(കുടിശിക–189,28,42,581)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !