ഒരു രാത്രി മൃതദേഹത്തിനരികെ കിടന്നു...പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ' സുനിലയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ പ്രദേശ വാസികൾ

തിരുവനന്തപുരം: ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ യുവതിയെ സുഹൃത്ത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ വിതുര ചെമ്പിക്കുന്ന്, ഊറാന്‍മൂട് ഊരുകള്‍.

ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലന്‍കുടി ഊറാന്‍മൂട്ടിലെ വനത്തിനോടു ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്.

ഊറാന്‍മൂട് സ്വദേശി അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് ചൊവ്വാഴ്ചതന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിയ നെടുമങ്ങാട് ഡിവൈ.എസ്.പി. ബൈജു, വിതുര എസ്.എച്ച്.ഒ. എസ്.അജയകുമാര്‍, എസ്.ഐ. എസ്.വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു കൊണ്ടുപോയി.

കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്നു പറഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നു പോയ സുനില വൈകീട്ടായിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും ഭര്‍ത്താവ് സിബിയും വിതുര പോലീസില്‍ പരാതി നല്‍കി.

അന്വേഷണത്തിന്റെ ഭാഗമായി അച്ചുവിന്റെ ഫോണ്‍വിളികള്‍ പിന്തുടര്‍ന്ന പാലോട് പോലീസ് നന്ദിയോട് പനയമുട്ടത്തുവച്ച് ഇയാളെ കണ്ടെത്തി. ചോദ്യം ചെയ്യലിനെത്തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അടുപ്പത്തിലായിരുന്ന തങ്ങള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും മൃതദേഹം ആളൊഴിഞ്ഞ വീട്ടിലുണ്ടെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.

തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !