ആലപ്പുഴ :പാണാവള്ളി ബ്ലോക്കിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ സംസ്ഥാന കാർഷക അവാർഡ് ജേതാവും, പള്ളിപ്പുറം പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റുമായ വാലേഴത്ത് വെളിയിൽ രതീഷ് കേളമംഗലം പള്ളിക്ക് സമീപം തരിശു കിടന്ന ഒരേക്കർ സ്ഥലത്ത്-
ആത്മാ പ്രദർശനതോട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി ഇലപ്പുള്ളി രോഗത്തിനെതിരെ ലിക്വിഡ് സ്യുടോ മോണസും, ട്രൈക്കോ ഡെർമ്മ സമ്പുഷ്ടി കരിച്ച ചാണകവും ഉപയോഗിച്ച ചെയ്ത വ്ലാത്തങ്കര ചീരയുടെ വിളവെടുപ്പ് ബഹുമാനപ്പെട്ട ആലപ്പുഴ എം.പി. അഡ്വക്കേറ്റ് എ എം ആരിഫ് അവർകൾ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് സുധീഷ്,വൈസ് പ്രസിഡന്റ് ഷിൽജ സലിം,ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഉദയമ്മ ഷാജി, അഡ്വ എം ജയശ്രീ ജനപ്രതിനിധികളായ മിനിമോൾ സുരേന്ദ്രൻ, മോഹൻദാസ്,നൈസി ബെന്നി, പി സി സിനിമോൻ, ടോമി ഉലഹന്നാൻ,പാണാവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജീ.വി. റെജി, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ജീമോൾ,കൃഷി ഓഫീസർ അശ്വതി,മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരിക്കുട്ടൻ, ആത്മ എടിഎം സജിമോൻ, എ ആർ രാജേന്ദ്രൻ , നാട്ടുകാർ ഉൾപ്പെടെ നിരവധി കർഷകർപങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.