തപസ്യ കലാസാഹിത്യവേദി ഇടുക്കി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ ഇന്ന് തിരുവാതിര മഹോത്സവം

ഇടുക്കി: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തിരുവാതിര മഹോത്സവം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈകിട്ട് 5ന് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലാണ് പരിപാടി നടക്കുന്നത്. വിവിധ തിരുവാതിരസംഘങ്ങളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടി തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

തപസ്യ ഇടുക്കി ജില്ലാ അധ്യക്ഷന്‍ വി.കെ സുധാകരന്‍ അധ്യക്ഷത വഹിക്കും. സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. ടി.ആര്‍ ഭവാനി ഭദ്രദീപപ്രകാശനം നിര്‍വഹിക്കും. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രഫ. പി.ജി ഹരിദാസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

വൈകിട്ട് ആറിന് അഞ്ഞൂറോളം കലാകാരികള്‍ ഒരുമിച്ച് നടത്തുന്ന തിരുവാതിരകളിയും നടക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. വൈകിട്ട് 4.30 മുതല്‍ തിരുവാതിരകലാകാരികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !