പാലാ : കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയുടെ കുടുംബ സംഗമവും കുടുംബ കൂട്ടായ്മ വാർഷികവും ജനുവരി 28 ഞായറാഴ്ച കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തും.
ഫാ. സ്‌കറിയ വേകത്താനം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാലാ സെന്റ് വിൻസന്റ് ആശ്രമം പ്രീയോർ ഫാ ജെയിംസ് നരിതൂക്കിൽ സി എം ഐ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും.പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുംങ്കൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. വർഗീസ് മോണോത്ത്, കുടുംബ കൂട്ടായ്മ പ്രസിഡന്റ് സനീഷ് മനപ്പുറത്ത്, ബാബു പോൾ പെരിയപ്പുറം, സിജു കോഴിക്കോട്ട്, ലിസി ആമിക്കാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
സമ്മേളനത്തിൽ വെച്ച് പ്രൊഫസർ വിജയകുമാർ രചിച്ച കാവുംകണ്ടം ഇടവക ആന്തം ഫാ. ജേക്കബ് വെള്ളമരുതുംങ്കൽ പ്രകാശനം ചെയ്യും. സെക്രട്ടറി ബിൻസി ഞള്ളായിൽ റിപ്പോർട്ട് അവതരിപ്പിക്കും. മികച്ച 6 കുടുംബ കൂട്ടായ്മയ്ക്കും മികച്ച കലാപരിപാടി അവതരിപ്പിക്കുന്ന വാർഡുകൾക്കും എവർറോളിംഗ് ട്രോഫി നൽകും.ഇതോടനുബന്ധിച്ച് മികച്ച ഫാമിലി, മികച്ച അല്മായ പ്രവർത്തകൻ, മികച്ച യുവജന പ്രവർത്തകർ, മികച്ച കർഷകൻ, ഫാം കർഷകൻ, ടാപ്പിംഗ് കർഷകൻ, വ്യവസായകൻ എന്നിവരെ സമ്മേളനത്തിൽ ആദരിക്കുന്നതാണ്. അടുക്കളത്തോട്ട മത്സര വിജയികൾ, ലോഗോസ് ക്വിസ് മത്സര വിജയികൾ, മികച്ച റിപ്പോർട്ട് അവതരണം, മികച്ച കലാകാരൻ എന്നിവർക്ക് സമ്മേളനത്തിൽ സമ്മാനം നൽകുന്നതാണ്.എംജി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ റീജാ ടോംസ് കോഴിക്കോട്ട്, മെൽബിൻ സാബു കറിക്കല്ലിൽ തുടങ്ങിയവരെ ഉപഹാരം നൽകി ആദരിക്കും. ഇടവകയിലെ എല്ലാ യൂണിറ്റുകളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. സെന്റ് മരിയ ഗോരെത്തി കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം"ആ മനുഷ്യൻ നീ തന്നെ" തുടർന്ന് സ്നേഹവിരുന്ന്. ബിജു കോഴിക്കോട്ട്, കൊച്ചുറാണി ഇരൂരിക്കൽ, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ബേബി തോട്ടാക്കുന്നേൽ, രാജു അറക്കകണ്ടത്തിൽ, സണ്ണി പുളിക്കൽ, ലിസി ഷാജി കോഴിക്കോട്ട്, റാണി തെക്കൻചേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.