ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത മൂടൽമഞ്ഞ് തുടരുന്നു. നിലവിൽ, 5 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില.
കാലാവസ്ഥ പ്രതികൂലമായതോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 30 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.കൂടാതെ, 17 വിമാനങ്ങൾ പൂർണമായും റദ്ദ് ചെയ്തിട്ടുണ്ട്. വിമാനങ്ങൾ സർവീസ് നടത്താൻ കഴിയാതെ വന്നതോടെ എയർപോർട്ടിനകത്ത് യാത്രക്കാർ തടിച്ചുകൂടിയിരിക്കുകയാണ്.
മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറയുന്നതിനാലാണ് വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കാത്തത്. 13 മണിക്കൂർ മുതൽ 20 മണിക്കൂർ വരെയാണ് വിമാന സർവീസുകൾ വൈകുന്നത്.
ഇതിനെ തുടർന്ന് യാത്രക്കാർ പ്രകോപിതരാകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്നലെ വിമാനം വൈകുമെന്ന് അറിയിപ്പ് നടത്തിയ പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ചിരുന്നു. ഡൽഹിയിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പുറപ്പെടേണ്ട വിമാന സർവീസുകളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞതിനാൽ ഡൽഹിയിൽ നിന്നുള്ള 30 ഓളം ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.