കണ്ണന്റെ മുൻപിൽ ശരണാഗതനായി പ്രധാന മന്ത്രി നരേന്ദ്ര മോദി.,

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കിഴക്കേനടവഴി പ്രവേശിച്ച അദ്ദേഹം വിശേഷാല്‍ പൂജകളില്‍ പങ്കെടുക്കും.

നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്ന് രാവിലെ 6.31-നാണ്അദ്ദേഹം യാത്രതിരിച്ചത്.

കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററില്‍ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിലെത്തിയ അദ്ദേഹത്തെ ജില്ലാ ഭരണകൂടവും ബി.ജെ.പി. നേതാക്കളും സ്വീകരിച്ചു.

തുടര്‍ന്ന് റോഡുമാര്‍ഗ്ഗം ഗുരുവായൂരിലേക്ക് പുറപ്പെട്ട അദ്ദേഹം രാവിലെ 7.40- ഓടെ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തി. ഇവിടെ വിശ്രമിച്ച് വസ്ത്രംമാറിയശേഷമാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കെത്തിയത്.

8.45 -നാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. ഒന്‍പതിന് ശ്രീവത്സത്തിലെത്തി ധ്യാനത്തിനും വിശ്രമത്തിനും ശേഷം 9.45-ന് തൃപ്രയാര്‍ ക്ഷേത്രത്തിലേക്കു അദ്ദേഹം തിരിക്കും.

10.30-ഓടെ ക്ഷേത്രദര്‍ശനം. തുടര്‍ന്ന് 11.11-ന് വലപ്പാട് ഹെലിപ്പാഡില്‍നിന്ന് കൊച്ചിയിലേക്കു മടങ്ങും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !