പാലാ :പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ 101-മത് വാർഷികം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫോറോനാ പള്ളി പാരീഷ് ഹാളിൽ നടന്നു.
സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനം ശ്രീ. മാണി സി. കാപ്പൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി. റവ.ഫാ. ബെർക്കുമാൻസ് കുന്നുംപുറം അനുഗ്രഹപ്രഭാഷണം നടത്തി.മഹാകവി പ്രവിത്താനം പി. എം ദേവസ്യ സ്മാരക കവിത രചന മത്സരത്തിൽ വിജയികളായ തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ അൽഫിയാ ഷാനവാസ്, പ്രവിത്താനം സെന്റ് മൈക്കിൾസിലെ എയ്ഞ്ചലിൻ ഹന്ന ഷിനു, ഉള്ളനാട് സേക്രട്ട് ഹാർട് യു. പി സ്കൂളിലെ ജിസ്ന സിന്റോ എന്നിവർക്കുള്ള സമ്മാനങ്ങളും വിവിധ സ്കോളർഷിപ്പുകളും സമ്മേളനത്തിൽ വിതരണം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ബെല്ല ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റർ വി. ജെ അജി കൃതജ്ഞതയും ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ,
പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ, പി. ടി. എ പ്രസിഡന്റ് ജിസ്മോൻ തുടിയൻപ്ലാക്കൽ, എം. പി. ടി. എ പ്രസിഡന്റ് ജാൻസി ജെയിംസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.