പാലാ: ഇന്ന് നടന്ന നഗരസഭാ വികസന സെമിനാറിൽ പതിമൂന്നര കോടി രൂപയുടെ കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അവതരിപ്പിച്ചു.
മുൻ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറക്കരയുടെ അധ്യക്ഷതയിൽ ചേർന്ന വികസന സെമിനാർ നഗരസഭാ അധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു മനു, ഷാജു തുരുത്തൻ, മായാ പ്രദീപ്, ബിജി ജോജോ എന്നിവർ ആശംസകൾ അറിയിച്ചു.. നഗരസഭാ കൗൺസിലേഴ്സ്, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീകല ശശികുമാർ, നിർവഹണ ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, സാംസ്കാരിക നേതാക്കൾ,
മുനിസിപ്പൽ എൻജിനീയർ സിയാദ് എ, സൂപ്രണ്ട് പി. എൻ ഗീത, ലൈബ്രറിയൻ പി.സിസിലി, പ്ലാൻ ക്ലർക്ക് ഷെമീം, പി എ പയസ്, രവി പാല, ബിജോയ് മണർകാട്ട് എന്നിവർ സെമിനാർ നയിച്ചു....നഗര സഭാ സെക്രട്ടറി ജൂഹി മരിയ ടോം യോഗത്തിന് നന്ദിയും അറിയിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.