ഡെയ്‌ലി മലയാളി ന്യൂസിന്റെ എല്ലാ വായനക്കാർക്കും നമസ്കാരം..
സംഭവ ബഹുലമായ 2023 അതിവേഗം കടന്നു പോകുകയാണ്. ഈവർഷം നിശ്ചയിച്ചുറപ്പിച്ച നൂറിൽ 95 ശതമാനം കാര്യങ്ങളും ചെയ്തു തീർത്തു എന്ന ചാരിതാർഥ്യം ഡെയ്‌ലി മലയാളി ന്യൂസ് ഡയറക്ടർ ബോർഡിനും എഡിറ്റേഴ്സ് ബോർഡിനും അഡ്വൈസറി ബോഡിനും ഉണ്ട്.
കഴിഞ്ഞു പോയ വർഷത്തിൽ കാപ്പ കേസ് പ്രതികളുടെയും കൊലക്കേസ് പ്രതികളുടെയും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നിയമ സംവിധാനങ്ങളുടെയും ഭാഗത്തുനിന്ന് നിരവധി ഭീഷണികൾ ഉണ്ടായി എന്നത് അംഗീകാരമായി കാണുന്നു,കാരണം സത്യത്തിനൊപ്പം അഞ്ചരിക്കുക, വാർത്തകളിൽ നിക്ഷ്പക്ഷത പുലർത്തുക, രാജ്യതാല്പര്യത്തിന് ഒപ്പം നിൽക്കുക എന്ന നയമാണ് ഡെയ്‌ലി മലയാളി ന്യൂസ് സ്വീകരിച്ചത്,അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യ മഹാരാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സമാജങ്ങളും മറ്റ് വിവിധ സംഘടനകളുമായും കൈകോർക്കുവാനും അവിടങ്ങളിലേക്ക് വാർത്തകൾ എത്തിക്കുവാനും സാധിച്ചു എന്നത് ഡെയ്‌ലി മലയാളി ഓൺലൈൻ പത്രത്തെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്നതാണ്,
ശ്രീലങ്കയും,ലക്ഷ ദ്വീപും അടക്കമുള്ള പ്രദേശങ്ങളിലേക്ക് കേരളത്തിലെയും രാജ്യത്തെയും വാർത്തകൾ എത്തിക്കുന്നതോടൊപ്പം അവിടങ്ങളിലെയും വാർത്തകൾ ലോക മലയാളികളുടെ വിരൽത്തുമ്പിലേക്ക് എത്തിക്കാൻ സാധിച്ചു എന്നതും, അവിടങ്ങളിലും ഡെയിലി മലയാളി ന്യൂസിന് വരിക്കാരെയും റിപ്പോര്ട്ടര്മാരെയും കണ്ടെത്താൻ സാധിച്ചു എന്നതും 2023 ലെ കഠിനാധ്വാനത്തിന്റെ ഫലമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഗൾഫ് യൂറോപ്യൻ രാജ്യങ്ങളിൽ അതിശയിപ്പിക്കും വിധം വരിക്കാരെ ചേർക്കുവാനും അവിടങ്ങളിൽ നിന്നും ഡെയ്‌ലി മലയാളി ന്യൂസിന് റിപ്പോര്ട്ടര്മാരെയും, മറ്റ് ഇന്ത്യൻ സമൂഹമങ്ങളുമായും ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതും ടീം ഡെയ്‌ലി മലയാളി ന്യൂസിന് ഏറെ ആത്മവിശ്വാസം നൽകുന്നതാണ്,
''ഞങ്ങൾ സമർദ്ധരാണ് കേരള സർക്കാരിന്റെ കണക്കനുസരിച്ചു പതിനായിരങ്ങൾ വായനക്കാരുണ്ട് ഞങ്ങളെ ദത്തുപുത്രരായി കേരള സർക്കാർ തിരഞ്ഞെടുത്തു എന്ന രീതിയിലുള്ള വിരലിൽ എണ്ണാവുന്ന, പൃഷ്‌ഠ ഭാഗത്തു തഴമ്പുള്ള ചില മാധ്യമ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും തള്ളുകൾ പല മീഡിയ കൂട്ടായ്മകളിലും കാണാൻ സാധിച്ചു..'' അന്ന് നിശബ്ദമായി ഇരുന്നെങ്കിലും ഇന്ന് പറയാൻ ആഗ്രഹിക്കുന്നു'' പ്രതി വാരം ആറുലക്ഷത്തിലധികം വായനക്കാരെ ഈ രാജ്യത്തു സമ്പാദിക്കാൻ ഡെയ്‌ലി മലയാളി ന്യൂസിന് ഈ കടന്നു പോയ വര്ഷം സാധിച്ചിട്ടുണ്ട്,''
ലോകം വിശാലമായി കിടക്കുമ്പോൾ താലൂക്ക്, ജില്ലാ വർത്തകളിൽ മാത്രമായി ഒതുങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കാസർഗോഡ് ചെമ്മനാട് പഞ്ചായത്തുമുതൽ തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തുവരെ അണുവിട തെറ്റാതെ സമയ ബന്ധിതമായി വാർത്തകൾ കിട്ടുകയും എത്തിക്കുകയും ചെയ്യുന്നുണ്ട്,മുകളിൽ പറഞ്ഞതുപോലെ വിദേശ രാജ്യങ്ങളും ആത്മ വിശ്വാസത്തോടു കൂടി മുൻപോട്ടു പോകുന്നുണ്ട്,'
കറുപ്പ് കണ്ടാൽ ഹാലിളകുന്ന രാഷ്ട്രീയ നേതൃത്വവും,ത്രേതാ യുഗത്തെ ഈ നൂറ്റാണ്ടിലും പുനർ ആവിഷ്കരിക്കാനും ശ്രമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും,പ്രധാന മന്ത്രി പദം കുടുംബ സ്വത്താണെന്ന് കരുതി രാജ്യം മുഴുവൻ തെക്ക് വടക്ക് നടക്കുന്ന തലയിൽ ആള് താമസമില്ലാത്ത രാഷ്ട്രീയ നേതൃത്വത്തെയും അവരുടെ നിലപാടുകളും കഴിഞ്ഞു പോയ വര്ഷം കാണാൻ സാധിച്ചു.
നിയങ്ങൾ ഇല്ലാത്ത കാലത്ത് അക്രമത്തെ പ്രധിരോധിക്കാൻ മാർഗങ്ങൾ ഇല്ലന്ന് തോന്നിപ്പിക്കും വിധം നീതി നിഷേധിക്കപ്പെട്ടവരെയും കഴിഞ്ഞുപോയ വര്ഷം കാണാൻ സാധിച്ചു,അവകാശങ്ങൾക്കും നീതിക്കുംവേണ്ടി അവർക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞു എന്ന സന്തോഷവും ഡെയ്‌ലി മലയാളി ന്യൂസിനുണ്ട്,
പ്രകൃതി ദുരന്തങ്ങളും വിലമതിക്കാനാവാത്ത വേര്പാടുകളും കഴിഞ്ഞ വര്ഷം നിരവധിയായിരുന്നു, സാമൂഹിക നന്മ തിന്മകളെ തിരിച്ചറിഞ്ഞു സത്യത്തിനൊപ്പം സഞ്ചരിച്ച് വീഴ്ചകളിൽ പലരെയും ചെറുതായി എങ്കിലും കൈപിടിച്ചുയർത്താൻ സാധിച്ചു എന്ന സന്തോഷവും ഞങ്ങൾക്കുണ്ട്...
പറഞ്ഞാൽ തീരാത്ത വിശേഷങ്ങൾ ഇനിയും ബാക്കി കിടക്കുന്നതിനാൽ ഓരോ നിമിഷവും സ്വർണ്ണത്തേക്കാൾ വിലമതിക്കുന്നതാണ് എന്ന തിരിച്ചറിവിലും താൽക്കാലികമായി നിര്ത്തുന്നു.. പുതിയ വാർത്തകളും പുതിയ പ്രതീക്ഷകളുമായി 2024 നെ ശാന്തമായി വരവേറ്റ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന വർഷമാക്കി മാറ്റാൻ എല്ലാവരുടെയും പിന്തുണ ആവശ്യപ്പെട്ടുകൊണ്ട്..ടീം ഡെയ്‌ലി മലയാളി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.