പറ്റ്ന : ദേശീയ രാഷ്ട്രീയത്തിൽതന്നെ കരണം മറിച്ചിലുകളുടെ രാജാവാണ് നിതീഷ് കുമാർ. ഒന്‍പതാം തവണ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന നിതീഷ് വസ്ത്രം മാറുന്ന ലാഘവത്തോടെയാണ് മുന്നണികൾ മാറിമാറി അധികാരമുറപ്പിക്കുന്നത്.നിതീഷിനെ ഇത്തവണ വീണ്ടും മുന്നണിയിലേക്കെടുക്കുന്നതിനെതിരെ എന്‍ഡിഎയില്‍ മുറുമുറുപ്പുകളുണ്ട്.
ബിഹാർ എഞ്ചിനീയറിംഗ് കോളേജിൽനിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷമാണ് നിതീഷ് കുമാർ രാഷ്ട്രീയ ഗോദയിലേക്കറിങ്ങുന്നത്. ഏത് സാഹചര്യത്തിലും അധികാര കസേര കൈവിടാതെ കാക്കുന്ന നിതീഷിന്റെ പൊളിറ്റക്കൽ എഞ്ചിനീയറിംഗ് ദേശീയ രാഷ്ട്രീയത്തിൽതന്നെ വേറിട്ട കാഴ്ചയാണ്. 1974 ൽ സോഷ്യലിസ്റ്റ് ആചാര്യനായ ജയപ്രകാശ് നാരായണിൽനിന്നും രാഷ്ട്രീയം തുടങ്ങിയ നിതീഷ് കുമാർ 1985ലാണ് ആദ്യമായി എംഎൽഎയായത്. 1989ൽ എംപിയായി, 1996 ൽ എൻഡിഎ മുന്നണിയിൽ ചേർന്നു.കേന്ദ്ര റെയിൽവേമന്ത്രിയായും കൃഷിമന്ത്രിയായും വാജ്പേയി സർക്കാറിൽ നിതീഷ് കുമാർ ഭാഗമായി.ലാലു പ്രസാദിന്റെ വീഴ്ചയ്ക്ക് പിന്നാലെ രണ്ടായിരത്തിലാണ് നിതീഷ് ആദ്യമായി ബിഹാർ മുഖ്യമന്ത്രിയാകുന്നത്.
പക്ഷേ ഏഴ് ദിവസം കൊണ്ട് രാജിവച്ച് വീണ്ടും കേന്ദ്ര കൃഷി മന്ത്രിയായി, അടുത്ത വർഷം കേന്ദ്ര റെയിൽവേ മന്ത്രിയുമായി. 2004 ൽ നിതീഷ് ലോക്സഭാ തെരഞ്ഞെടുപ്പിൽ 2 മണ്ഡലത്തിൽനിന്നും മത്സരിച്ചു ഒന്നിൽ ജയിച്ചു. 2005 ൽ ബിജെപിയുമായിചേർന്ന് വീണ്ടും മുഖ്യമന്ത്രിയായി.
ശേഷം ഇതുവരെ മുഖ്യമന്ത്രി കസേരയിൽനിന്നും നിതീഷ് പിടി വിട്ടിട്ടില്ല. 2010ൽ തെരഞ്ഞെടുപ്പ് ജയിച്ച് വീണ്ടും മുഖ്യമന്ത്രി. 2013ൽ ലോക്സഭാ തരെഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കേ കോൺഗ്രസ് വീഴുമെന്നുറപ്പായപ്പോൾ മൂന്നാം മുന്നണിയുണ്ടാക്കി പ്രധാനമന്ത്രി പദത്തിലേക്ക് ഒരു കൈ നോക്കിയ നിതീഷ് പക്ഷേ കാല്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതറിഞ്ഞില്ല.
രണ്ട് സീറ്റിലേക്ക് ബിഹാറിൽ ജെഡിയു തകർന്നടിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനവും രാജിവച്ചു, ജിതിന് റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കി. പക്ഷേ 2015ൽ ആർജെഡിയുമായി ചേർന്ന് വീണ്ടും മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.