ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടി.ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി സംസ്ഥാന സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ബജറ്റ് അവതരിപ്പിക്കാനുണ്ടെന്നും കേരളത്തിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ ബജറ്റുമായി ബന്ധമില്ലെന്നും, ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്നും കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
മറ്റുസംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രശ്നമാണ് കേരളത്തിനെന്നും എജി കോടതിയില്‍ പറഞ്ഞു. പ്രശ്നം കേരളത്തിന്റേതാണ്. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കേണ്ടതില്ലെന്നും എജി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.