ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രാരംഭം ചൈനയിലെ സിൻജിയാങ്ങിന്റെ തെക്ക് ഭാഗത്താണ് അനുഭവപ്പെട്ടത്.
തെക്കുപടിഞ്ഞാറൻ ചൈനയുടെ വിദൂരവും പർവതപ്രദേശവുമായ സ്ഥലത്തുണ്ടായ ഒരു വൻ ഭൂചലനത്തിൽ 47 പേർ മണ്ണിനടിയിലായി. 200-ലധികം ആളുകളെ പ്രദേശത്ത് നിന്ന് അടിയന്തിരമായി ഒഴിപ്പിച്ചു. യുനാൻ പ്രവിശ്യയിലെ ഷെൻസിയോങ് കൗണ്ടിയിൽ പുലർച്ചെ 5:51 നാണ് (2151 ജിഎംടി ഞായറാഴ്ച) മണ്ണിടിച്ചിൽ ഉണ്ടായതെന്ന് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു.
അടുത്ത മാസങ്ങളിൽ ചൈനയിൽ പ്രകൃതിദുരന്തങ്ങളുടെ ഒരു നിര തന്നെയാണ് അനുഭവപ്പെട്ടത്. ചിലത് പെട്ടെന്നുള്ള കനത്ത മഴ പോലെയുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ആയിരുന്നുവെങ്കിൽ മറ്റ് ചിലത് ഭൂചലനം ആയിരുന്നു.
അതേസമയം, ജനുവരി 11 ന് അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ഡൽഹിയിലും എൻസിആറിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. കാബൂളിൽ നിന്ന് 241 കിലോമീറ്റർ വടക്കുകിഴക്കായിരുന്നു ആ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാകിസ്ഥാനിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.